വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയാണെന്ന് കണ്ടെത്തിയത് ഇന്ത്യന വംശജനായ ഗൂഗ്ള്‍ ടെക്കി. ഗൂഗ്‌ളിലെ സെക്യുരിറ്റി റിസേര്‍ചര്‍ ആയ നീല്‍ മേത്തയുടെ സുരക്ഷാ കോഡാണ് ഇതിന് ഉത്തര കൊറിയയുടെ സാന്നിധ്യം കണ്ടെത്താന്‍ റഷ്യന്‍ സെക്യൂരിറ്റി വിഭാഗത്തെ സഹായിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഗിൾ ടെക്കി നീൽ മേത്ത ഇതുമായി ബന്ധപ്പെട്ട കോഡിന്‍റെ ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. വാനാക്രൈ വൈറസും ഉത്തരകൊറിയ നടത്തുന്ന സൈബർ ആക്രമണ രീതികളും തമ്മില്‍ ഏറെ സാമ്യങ്ങളുണ്ടെന്ന് വിവിധ ടെക് വിദഗ്ധരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 


 



 


ബിബിസിയും ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയൻ ടെക് വിദഗ്ധരാണെന്നാണ് ഇസ്രയേലിൽ നിന്നുള്ള ഇന്റസര്‍ ലാബ്‌സും പറയുന്നത്.


ലോകത്തെ പ്രമുഖ ആന്റി വൈറസ് കമ്പനികളെല്ലാം സമാനമായ കണ്ടെത്തലുകളാണ് പങ്കുവയ്ക്കുന്നത്. ഈ കണ്ടെത്തലുകളെല്ലാം വാനാക്രൈ വൈറസിന് ഉത്തരകൊറിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് ഈ സൈബര്‍ വിശകലനങ്ങള്‍. അതേസമയം പല രാജ്യങ്ങളില്‍ നിന്നുമുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.


150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ബാധിച്ചിരിക്കുന്നത്.  ലോകത്ത് എക്കാലവും നടന്നതില്‍ ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്നാണ് റാന്‍സംവെയര്‍ ആക്രമണത്തെ കണക്കുകൂട്ടുന്നത്. 


കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്ത് ഫയലുകളെ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ രഹസ്യകോഡാക്കി മാറ്റുകയാണ് ഈ ആക്രമണത്തിലൂടെ നടക്കുന്നത്. ഫയലുകള്‍ തിരികെ ലഭിക്കാനായി 300 ഡോളര്‍ ബിറ്റ് കോയിന്‍ ബിഡ് ചെയ്തുകൊണ്ടാണ് ലോകത്താകമാനം ഈ ആക്രമണം വ്യാപിക്കുന്നത്.


ഈ സൈബര്‍ ആക്രമണത്തിനിരയായി കേരളവും പകച്ചു പോയിരുന്നു. സംസ്ഥാനത്തെ ആറിടത്ത് വാനാക്രൈ കടന്നുകൂടിയതായി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വാനാക്രൈ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.