ബംഗളൂരൂ: ചന്ദ്രനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇഷ്ടികകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഗവേഷകര്‍. എന്നാല്‍, ഇതിനു ഏറ്റവും ആവശ്യ൦ എന്താണെതാണ് വിചിത്രം. മനുഷ്യന്റെ മൂത്രം ഉപയോഗിച്ചാണ്‌ ചന്ദ്രനിലേക്ക് ഇഷ്ടികകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും (IISc) ISROയും ചേര്‍ന്നാണ് കട്ടകള്‍ നിര്‍മ്മിക്കുന്നത്. ഏറെനാള്‍ ഈ കട്ടകള്‍ നിലനില്‍ക്കുമെന്നാണ് ഗവേഷകരുടെ വാദം. 


Also read: ജർമ്മനിയിൽ വ്യഭിചാരശാലകൾ തുറക്കാം, പക്ഷേ സെക്സ് പാടില്ല..! 


കട്ടകളുടെ നിര്‍മ്മാണത്തിനു പ്രധാന ഘടകങ്ങളാണ് യൂറിയ, ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവര്‍ ബീന്‍സ് എന്നിവ. ഇതില്‍ യൂറിയ എന്ന ഘടകത്തിനായി മനുഷ്യ മൂത്രം ഉപയോഗപ്പെടുത്തമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 


ഇങ്ങനെ നിര്‍മ്മിക്കുന്ന കട്ടകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ഉപരിതലത്തില്‍ താമസസൗകര്യം നിര്‍മ്മിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. മെക്കാനിക്കല്‍ എഞ്ചിനിയറിംഗും സംയോജിപ്പിച്ചുള്ള നൂതന സംരംഭമാണിതെന്നും IISc അസിസ്റ്റന്‍റ് പ്രൊഫസര്‍ അലോക് കുമാര്‍ പറഞ്ഞു. 


Also read: മാസ്ക് നിര്‍ബന്ധം, ആദ്യ൦ വരുന്നവര്‍ക്ക് ആദ്യം ദര്‍ശനം -ക്ഷേത്രദര്‍ശനത്തിനുള്ള നിബന്ധനകള്‍...


ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യ മൂത്രത്തില്‍ നിന്നും യൂറിയ തരംതിരിച്ചെടുക്കുന്നത്. ഗുവര്‍ പശയാണ് സിമന്‍റിനു പകരം ഇതില്‍ ഉപയോഗിക്കുന്നത്. ഇത് കാര്‍ബണ്‍ പ്രശ്നം പരിഹരിക്കും. ഏകദേശം അരകിലോ തൂക്കമുള്ള വസ്തു ബഹിരാകാശത്തേക്ക് കയറ്റിയയ്ക്കാനുള്ള ചിലവ് 7.75 ലക്ഷം രൂപയാണ്. 


ചന്ദ്രന്റെ ഉപരിതലത്തിനു സമാനമായ മണ്ണില്‍ ബാക്ടീരിയയെ യോജിപ്പിച്ച് ആവശ്യമായ യൂറിയയും കാല്‍ഷ്യവും ഗുവര്‍ പശയും ചേര്‍ത്തുകൊടുക്കുക.  കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ചത് രൂപമാറ്റം ചെയ്യാന്‍ സാധിക്കുന്ന കരുത്തുറ്റ ഒരു വസ്തുവാണ്. ഇതുപയോഗിച്ച് ഇന്‍റര്‍ലോക്ക് ഇഷ്ടികള്‍ നിര്‍മ്മിക്കാനാണ് ഗവേഷകരുടെ തീരുമാനം.