Infinix Note 12 Doctor Strange Edition: കിടിലം ഫീച്ചറുകളും കുറഞ്ഞ വിലയും; ഇൻഫിനിക്സിന്റെ നോട്ട് 12 ടർബോ ഡോക്ടർ സ്‌ട്രെൻജ് എഡിഷൻ ഇന്ത്യയിലെത്തി
ഇൻഫിനിക്സ് നോട്ട് 12 ടർബോ ഫോണുകൾക്ക് 6.7 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്.
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് പുതിയ 2 ഫോണുകൾ ഇന്ന് മെയ് 20 ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ‘ഇൻഫിനിക്സ് നോട്ട് 12 ടർബോ’, വാനില ‘ഇൻഫിനിക്സ് നോട്ട് 12’ എന്നീ ഫോണുകളാണ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാർവെൽ സ്റ്റുഡിയോസിനോടൊപ്പം ചേർന്നാണ് പുതിയ ഫോണുകൾ പുറത്ത് വിട്ടിരിക്കുന്നത്. ഫോണിന്റെ ഡോക്ടർ സ്‌ട്രെൻജ് എഡിഷനാണ് ഇന്ത്യയിൽ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. 15000 രൂപയിൽ താഴെ മാത്രം വിലയിലാണ് ഫോൺ എത്തുന്നത്.
ഇൻഫിനിക്സിന്റെ നോട്ട് 12 ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഫോൺ 4 ജിബി റാം 64 ജിബി ഇന്റെര്ണൽ സ്റ്റോറേജ് വേരിയന്റിലും, 6 ജിബി റാം 128 ജിബി ഇന്റെര്ണൽ സ്റ്റോറേജ് വേരിയന്റിലുമാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 4 ജിബി റാം 64 ജിബി ഇന്റെര്ണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 11999 രൂപയാണ്. അതേസമയം 6 ജിബി റാം 128 ജിബി ഇന്റെര്ണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 12,999 രൂപയാണ്.
ALSO READ: Huawei Mate Xs 2 : ഫോൾഡബിൾ ഫോണുമായി ഹവായി; കിടിലം സവിശേഷതകളുമായി ഹവായി മേറ്റ് എക്സ്എസ് 2 ഫോണുകളെത്തി
ഇൻഫിനിക്സിന്റെ നോട്ട് 12 ടർബോ ഫോണുകൾ ആകെ 8 ജിബി റാം 128 ജിബി ഇന്റെര്ണൽ സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് എത്തിയിരിക്കുന്നത്. ഇൻഫിനിക്സിന്റെ നോട്ട് 12 ടർബോ ഫോണുകളുടെ വില 14,999 രൂപയാണ്. ഇതുകൂടാതെ നിരവധി ഓഫറുകളും ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ആക്സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി 1000 രൂപ വരെ കിഴിവ് ലഭിക്കും. കൂടാതെ നോ കോസ്റ്റ് ഇഎംഐയിലും ഫോൺ വാങ്ങാൻ കഴിയും.
ഇൻഫിനിക്സ് നോട്ട് 12 ടർബോ ഫോണുകൾക്ക് 6.7 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്‌പ്ലേയ്ക്ക് 1080 x 2400 പിക്സൽ റെസൊല്യൂഷനാണ് ഒരുക്കിയിരിക്കുന്നത്. ഫോണിൽ മീഡിയടെക് ഹീലിയോ G96 അൾട്രാ ഗെയിമിംഗ് പ്രോസസറാണ് ഒരുക്കിയിരിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ക്രമീകരിച്ചിരിക്കുന്നത്. 50MP മെയിൻ ലെൻസ്, 2 MP ഡെപ്ത് ലെൻസ്, AI ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറ. ഫോണിൽ 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 5,000mAh ബാറ്ററിയാണ് ഉള്ളത്.
ഇൻഫിനിക്സ് നോട്ട് 12 ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 60 hz അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ റെസൊല്യൂഷൻ 1080 x 2400 പിക്സലാണ്. മീഡിയടെക് ഹീലിയോ ജി88 പ്രൊസസറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയ 5,000mAh ബാറ്ററിയാണ് ഉള്ളത്. ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ക്രമീകരിച്ചിരിക്കുന്നത്. 50MP മെയിൻ ലെൻസ്, 2 MP ഡെപ്ത് ലെൻസ്, AI ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...