Infinix Smart 6 : ഇൻഫിനിക്സ് സ്മാർട്ട് 6 ഫോണുകൾ ഉടൻ ഇന്ത്യയിലെത്തുന്നു; അറിയേണ്ടതെല്ലാം
ഏപ്രിൽ 27 നാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്.
ഇൻഫിനിക്സ് സ്മാർട്ട് 6 ഫോണുകൾ ഏപ്രിൽ അവസാന ആഴ്ച്ച തന്നെ ഇന്ത്യയിൽ അവതരിപ്പിക്കും. സ്‍മാർട്ട് ഫോൺ നിർമ്മാണ കമ്പനി ഫോണിന്റെ ടീസർ ഇതിനോടകം തന്നെ റിലീസ് ചെയ്തിട്ടുണ്ട്. ഏപ്രിൽ 27 നാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഇൻഫിനിക്സ് സ്മാർട്ട് 6 ഫോണുകൾ കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെത്തിക്കുന്ന ഫോണിന് കൂടുതൽ സ്റ്റോറേജ് ഉണ്ട്.
ഇൻഫിനിക്സ് സ്മാർട്ട് 6 ഫോണുകൾ മറ്റ് രാജ്യങ്ങളിൽ 32 ജിബി ഇന്റെര്ണൽ സ്റ്റോറേജ് സൗകര്യത്തോടെയാണ് എത്തിച്ചത്. എന്നാൽ ഇന്ത്യയിൽ എത്തുന്നത് 64 ജിബി ഇന്റെര്ണൽ സ്റ്റോറേജ് വേരിയന്റാണ്. എന്നാൽ ഇന്ത്യയിൽ മറ്റ് സ്റ്റോറേജ് വേരിയന്റുകൾ കൂടി എത്തിക്കുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ബേസ് മോഡൽ സ്മാർട്ട്ഫോണാണ് ഇൻഫിനിക്സ് സ്മാർട്ട് 6 എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഫോണിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്.
ALSO READ: Realme GT 2 : റിയൽമി ജിടി 2 ഇന്ത്യയിലെത്തി, മികച്ച പ്രൊസസ്സറും കിടിലം ഫീച്ചറുകളും; അറിയേണ്ടതെല്ലാം
സ്റ്റോറേജിൽ അല്ലാതെ ഇൻഫിനിക്സ് സ്മാർട്ട് 6 ഫോണുകളുടെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന വേരിയന്റും മറ്റ് വേരിയന്റുകളുമായി കാര്യമായ വ്യത്യാസങ്ങൾ ഇല്ല. ഇ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ് ഫോൺ രാജ്യത്ത് വില്പനയ്ക്ക് എത്തിക്കുന്നത്. ഫ്ലിപ്പ്ക്കാർട്ടിൽ ഇൻഫിനിക്സ് സ്മാർട്ട് 6 ഫോണുകൾക്ക് മാത്രമായി ഒരു പേജ് തന്നെ നീക്കിവെച്ചിട്ടുണ്ട്. ഫോണിന്റെ സവിശേഷതകൾ പുറത്ത് വിട്ടിരിക്കുന്നതും ഫ്ലിപ്പ്ക്കാർട്ടാണ്.
ഫോണിൽ ആകെ 4 ജിബി LPDDR4X റാം ഫോണിന് ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിൽ 2 ജിബി ഫോണിലെ റാമും 2 ജിബി വിർച്വൽ റാമും ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന് 6.6 ഇഞ്ച് എച്ച്ഡി പ്ലസ് നൊച്ച് ഓൺ ടോപ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നെസ്സ് 500 നിറ്റ്സ് ആയിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ ബോഡി ടു സ്ക്രീൻ റേഷ്യോ 89 ശതമാനമായിരിക്കും.
ഫോണിൽ ഫേസ് ലോക്ക് സൗകര്യവും ഫിംഗർ പ്രിന്റ് ലോക്ക് സൗകര്യവും ഉണ്ടയായിരിക്കും. ഫോണിന്റെ ഫിംഗർ പ്രിന്റ് സെൻസർ ഫോണിന്റെ പിറകിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഫോണിന് ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 8-മെഗാപിക്സൽ പ്രൈമറി സെൻസറും 0.8 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഫോണിൽ ക്രമീകരിക്കുന്നത്. ആഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. യൂണിസോക് SC9863A പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ വില 8000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക