പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ്  ഏറ്റവും പുതിയ ഇൻഫിനിക്സ് സീറോ അൾട്രാ ഫോണുകൾ വിപണിയിലെത്തി. ഇൻഫിനിക്സ് ഇതുവരെ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും വില കൂടിയ ഫോണുകളാണ് ഇപ്പോൾ ആഗോള വിപണിയിൽ എത്തിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 180 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഈ ഫോണുകൾ 12 മിനിറ്റുകൾ കൊണ്ട് ഫുൾ ചാർജ് ആകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ കർവ്ഡ് ഡിസ്‌പ്ലേയും പ്രീമിയം ഡിസൈനുമാണ്. 500 ഡോളറിന് മുകളിലുള്ള വിലയിലാണ് ഫോണുകൾ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോണുകൾ ആഗോള വിപണിയിൽ എത്തിച്ചിരിക്കുന്നത്. 8 ജിബി റാം 256 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നിവയുമായി എത്തിയിരിക്കുന്ന ഫോണിന്റെ വില 520 ഡോളറുകളാണ്. അതായത് ഏകദേശം 42400 ഇന്ത്യൻ രൂപ. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. കോസ്ലൈറ്റ് സിൽവർ, ജെനസിസ് നോയർ കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിയിരിക്കുന്നത്. എന്നാൽ ഫോണുകൾ എന്ന് മുതൽ ലഭ്യമാകുമെന്ന വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല.


ALSO READ: Xiaomi 12T Series : "120 വാട്ട്സ് ഫാസ്റ്റ് ചാർജിങും 200 മെഗാപിക്സൽ ക്യാമറയും"; ശ്രദ്ധ നേടി ഷയോമി 12 ടി ഫോണുകൾ


പ്രീമിയം ഡിസൈനും കർവ്ഡ് ഡിസ്‌പ്ലേയുമായി ആണ് ഫോണുകൾ എത്തിയിരിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റോട് കൂടിയ 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്.  പാറ്റെർൻഡ് ഡിസൈനോട് കൂടിയ ഗ്ലാസ് ബാക്കാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റിയർ കാമറ സെറ്റപ്പാണ് ഒരുക്കിയിരിക്കുന്നത്. 200 മെഗാപിക്സൽ  മെയിൻ ലെൻസ്, 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ടെർഷ്യറി ലെൻസ് എന്നിവയാണ് ഫോണിന്റെ ക്യാമറകൾ.180W തണ്ടർ ചാർജ് സാങ്കേതിക വിദ്യയോട് കൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.


 അതേസമയം ഷയോമി 12 ടി സീരീസ് ഫോണുകൾ  കഴിഞ്ഞ ദിവസം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. വൻ ശ്രദ്ധയാണ് ഫോണിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ വിപണിയിൽ മാത്രമാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. 200 മെഗാപിക്സൽ ക്യാമറ, 8 കെ വീഡിയോ റെക്കോർഡിങ്, 120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യം എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.  ഷയോമി 12 ടി,  ഷയോമി 12 ടി പ്രൊ ഫോണുകളാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഈ സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. 


റെഡ്മി കെ 50 അൾട്രാ ഫോണുകൾക്ക് സമാനമായ ഡിസൈനിലാണ് ഷയോമി 12 ടി സീരീസിലെ രണ്ട് ഫോണുകളും എത്തിയിരിക്കുന്നത്. ഇരുഫോണുകൾക്കും 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണുകൾക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനും 120 hz റിഫ്രഷ് റേറ്റുമാണ് ഉള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1200 നിറ്റ്സും ടച്ച് സംബ്ലിങ് റേറ്റ് 480 Hz സും ആണ്. ഇരു ഫോണുകൾക്കും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ഉണ്ട്.'


ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അതിന്റെ ക്യാമറകളിലും പ്രോസസ്സറിലുമാണ്.   ഇരുഫോണുകൾക്കും ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഉള്ളത്. 108 മെഗാപിക്സൽ സാംസങ് ഇസ്കോസെൽ സെൻസർ, ഒരു 8 മെഗാപിക്സൽ  അൾട്രാ-വൈഡ് ലെൻസ്, ഒരു 2 മെഗാപിക്സൽ മാക്രോ സ്നാപ്പർ എന്നിവയാണ്  ഷയോമി 12 ടി ഫോണിലെ ക്യാമറ. അതേസമയം ഷയോമി 12 ടി പ്രൊ ഫോണിലെ ക്യാമറകൾ 200 മെഗാപിക്സൽ മെയിൻ ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ്.


ഷയോമി 12 ടി ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 8100 എസ്ഓസി പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 8 ജിബി റാമും 128 ജിബി ഇന്റെർണൽ സ്റ്റോറേജുമാണ് ഉള്ളത്. അതേസമയം ഷയോമി 12 ടി പ്രൊ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജൻ 1 പ്രൊസസ്സറാണ് ഉള്ളത്. ഇരു ഫോണുകൾക്കും  120 വാട്ട്സ് ഹൈപ്പർചാർജ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. രണ്ട് ഫോണുകളും 5G കണക്റ്റിവിറ്റി, Wi-Fi 6, ബ്ലൂടൂത്ത് 5.2  എന്നീ സൗകര്യങ്ങളും ഉണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.