ഇനി കാർ നിർമ്മാണവും പ്രശ്നത്തിലാകുമോ? ആഗോള ചിപ്പ് ക്ഷാമത്തിൽ കൂപ്പു കുത്തി യാത്രാ വാഹനങ്ങളുടെ വിൽപ്പന
കഴിഞ്ഞ വർഷം ജനുവരിയിൽ 2,87,424 യൂണിറ്റായിരുന്ന വിൽപ്പന ഇത്തവണ അത് 2,58,329 ആയി കുറഞ്ഞു
മുംബൈ: ആഗോളതലത്തിൽ തുടരുന്ന ചിപ്പ് ക്ഷാമം യാത്രാ വാഹനങ്ങളുടെ വിൽപ്പനയെയും പ്രതിസന്ധിയിലാക്കിയതായി റിപ്പോർട്ട്. 2022 തുടക്കത്തിൽ തന്നെ വാഹന വിൽപ്പനയിൽ 10 ശതമാനമാണ് ഇടിവ് റിപ്പോർട്ട് ചെയ്തത്. സെമി കണ്ടക്ടറുകളുടെ ക്ഷാമം മൂലം കമ്പനികൾ തങ്ങളുടെ വാഹന നിർമ്മാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ 2,87,424 യൂണിറ്റായിരുന്ന വിൽപ്പന ഇത്തവണ 2,58,329 ആയി കുറഞ്ഞു. 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് വാഹന ഡീലർമാരുടെ സംഘടന FADA ചൂണ്ടിക്കാട്ടുന്നു. ഇരു ചക്ര വാഹനങ്ങളുടെ വിൽപ്പനയെയും ചിപ്പ് ക്ഷാമം ബാധിച്ചിട്ടുണ്ട്. 2021-ജനുവരിയിൽ 11,75,832 യൂണിറ്റുകൾ ആയിരുന്ന വിൽപ്പന 2022-ൽ 10,17,785 ആയി കുറയുകയായിരുന്നു.
Also Read: Google| ഒരു ബിഹാറുകാരൻ പയ്യൻ ഗൂഗിൾ ഹാക്ക് ചെയ്തോ? ഗൂഗിളിൽ അവന് ജോലി ലഭിച്ചോ? സത്യം എന്താണ്
ട്രാക്ടർ വിൽപ്പന 2021 ജനുവരിയിലെ 61,485 യൂണിറ്റിൽ നിന്ന് 9.86 ശതമാനം കുറഞ്ഞ് 2022-ൽ 55,421 യൂണിറ്റായിരുന്നു. ആശ്വസിക്കാൻ വകയുള്ളത് വാണിജ്യ വാഹന വിൽപനയിലാണ് ഇത് കഴിഞ്ഞ ജനുവരിയിൽ 20.52 ശതമാനം വർധിച്ച് 67,763 യൂണിറ്റിലെത്തി, മുൻ വർഷം ഇത് 56,227 യൂണിറ്റായിരുന്നു.
Also Read: Noise Smartwatch | കോളിംഗ് ഫീച്ചറുമായി നോയ്സിന്റെ പുതിയ സ്മാർട്ട് വാച്ച്, മറ്റ് പ്രത്യേകതകൾ അറിയാം
ത്രീ-വീലർ റീട്ടെയിൽ വിൽപ്പനയും 29.8 ശതമാനം വർധിച്ച് 2022 ജനുവരിയിൽ 40,449 യൂണിറ്റിലെത്തി, ഒരു വർഷം മുമ്പ് ഇത് 31,162 യൂണിറ്റായിരുന്നു.2021 ജനുവരിയിലെ 16,12,130 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസത്തെ വിഭാഗങ്ങളിലുള്ള മൊത്തം വിൽപ്പന 10.69 ശതമാനം ഇടിഞ്ഞ് 14,39,747 യൂണിറ്റുകളായി. ചിപ്പ് ക്ഷാമം തുടർന്നാൽ വീണ്ടും വാഹനങ്ങളുടെ വിൽപ്പനയെ അഥ് ഗണ്യമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...