International Women’s Day 2022:  പ്രാധാന്യമേറിയ ദിവസങ്ങള്‍ എല്ലായ്പ്പോഴും ഗൂഗിള്‍ ആഘോഷിക്കുക പ്രത്യേക  ഡൂഡിലിലൂടെയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പതിവ് തെറ്റിക്കാതെ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ എല്ലാ തലത്തിലുമുള്ള സ്ത്രീകളെ ആദരിച്ച്  പ്രത്യേക ഡൂഡിലുമായി  ഗൂഗിള്‍ എത്തി...  വനിതാദിനത്തില്‍  ആനിമേറ്റഡ് സ്ലൈഡ്‌ഷോ ഉള്ള ഡൂഡിൽ ആണ്  ഗൂഗിള്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.  വീട്ടമ്മമാർ മുതൽ ഉദ്യോഗസ്ഥകള്‍  വരെ, എല്ലാത്തരം തൊഴിലുകളിലുംഏര്‍പ്പെട്ടിരിയ്ക്കുന്ന  സ്ത്രീകളെ ആദരിച്ചുകൊണ്ടാണ്  ഗൂഗിളിന്‍റെ ഡൂഡില്‍. 


വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന അമ്മ മുതൽ അടുത്ത തലമുറയ്ക്ക് തന്‍റെ  കഴിവുകൾ പഠിപ്പിക്കുന്ന ഒരു  മോട്ടോർ സൈക്കിൾ മെക്കാനിക്ക് വരെ, ഇന്നത്തെ ഡൂഡിൽ ചിത്രീകരിച്ചിരിക്കുന്ന ഓരോ ചിത്രവും സ്ത്രീകൾ തങ്ങൾക്കും അവരുടെ കുടുംബങ്ങളും സമുദായവുമായി എങ്ങിനെ  ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് കാണിയ്ക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനാശംസകൾ,” ഗൂഗിൾ അവരുടെ  പ്രസ്താവനയിൽ പറഞ്ഞു.


ഗൂഗിളിന്‍റെ ഡൂഡില്‍ സ്ലൈഡ് ഷോ ഏറെ ആകര്‍ഷകമാണ്.  കൈക്കുഞ്ഞുമായി വീട്ടിലിരുന്ന്   ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്ന തിരക്കിലായ അമ്മ, ഒപ്പം തന്‍റെ മൂത്ത മകനിലേയ്ക്കും ശ്രദ്ധ  നല്‍കുന്നിടത്താണ്  സ്ലൈഡ് ഷോ ആരംഭിക്കുന്നത്. പിന്നീട് കാണുന്നത്  ഒരു സ്ത്രീ ഹോസ്പിറ്റലിൽ ഒരു സർജറിക്ക് നേതൃത്വം നൽകുന്നതാണ്,  ഒരു മുസ്ലീം സ്ത്രീ  ഊഞ്ഞാലാടുന്ന തന്‍റെ കുട്ടികളെ ശ്രദ്ധിക്കുകയും ഒപ്പം ചെടികള്‍ നനയ്ക്കുകയും ചെയ്യന്നു, പിന്നീട് കാണുവാന്‍ കഴിയുന്നത്‌ ഒരു  സ്ത്രീ മെക്കാനിക്കാണ്.  ഒരു ബോട്ടിക്കിൽ ജോലി ചെയ്യുന്ന ഒരു ഇരുണ്ട നിറമുള്ള ഒരു സ്ത്രീ ഡിസൈനർ, ഒരു അമ്മ ബൈക്ക് നന്നാക്കാൻ മകളെ പഠിപ്പിക്കുന്നത്, ഒരു വന്യജീവി ഫോട്ടോഗ്രാഫറായി കാട്ടിൽ ചിത്രങ്ങൾ എടുക്കുന്ന പ്രായമായ സ്ത്രീ. സ്ലൈഡ്‌ഷോയുടെ അവസാനം പല നിറങ്ങളിലും പല പ്രായത്തിലും  വ്യത്യസ്ത സാംസ്‌കാരിക പശ്ചാത്തലത്തിലുമുള്ള  സ്ത്രീകളെ കാണിക്കുന്നു..... 


അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ വളരെ മനോഹരമായ ഡൂഡില്‍ ആണ്  ഗൂഗിള്‍  അവതരിപ്പിച്ചിരിയ്ക്കുന്നത്.  വനിതാദിനത്തിലെ  ഡൂഡിൽ ചിത്രീകരിച്ചിരിക്കുന്നത് ഡൂഡിൽ ആർട്ട് ഡയറക്ടർ തോക്ക മേർ ആണ്.


ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി എല്ലാ വർഷവും മാർച്ച് 8 ന് ലോകം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.