ന്യൂഡൽഹി: ഹോളി കാലത്ത്   ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Cashify വമ്പൻ ഓഫറാണ് നൽകുന്നത്. മാർച്ച് 3 മുതൽ മാർച്ച് 6 വരെയാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇത് വഴി നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് iPhone 13 സ്മാർട്ട്‌ഫോൺ വാങ്ങാനാകും. 50 ശതമാനം വരെയാണ് ഇതിൽ കിഴിവ് ലഭിക്കുക. അതായത് ആപ്പിൾ ഐഫോൺ 13 സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വെറും 13,299 രൂപയ്ക്ക് വാങ്ങാം.
ഐഫോൺ XR 20,499 രൂപയ്ക്കും, ഐഫോൺ 11 സ്മാർട്ട്ഫോൺ വെറും 27,699 രൂപയ്ക്കും വാങ്ങാം- എന്നതാണ് ഓഫറുകൾ


COMMERCIAL BREAK
SCROLL TO CONTINUE READING

വിലയും ഓഫറുകളും


നിങ്ങൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കാഷിഫൈയിൽ നിന്ന് 36,699 രൂപയ്ക്ക് ഐഫോൺ 12 സ്മാർട്ട്‌ഫോൺ വാങ്ങാനാകും. കൂടാതെ, ഐഫോൺ 13 സ്മാർട്ട്‌ഫോൺ 49,099 രൂപയ്ക്ക് ലഭ്യമാണ്. കാഷിഫൈയുടെ ഹോളി സെയിലിൽ അധിക കിഴിവ് നൽകുന്നുണ്ട്. സെല്ലിലെ പഴയ സ്മാർട്ട്‌ഫോണുകളിൽ എക്‌സ്‌ചേഞ്ചും മികച്ച ക്യാഷ്ബാക്കും നൽകുന്നുണ്ട്. കൂടാതെ, നോ കോസ്റ്റ് ഇഎംഐ കൂടാതെ സ്മാർട്ട്ഫോൺ വാങ്ങാം. കാഷിഫൈയുടെ റിപ്പോർട്ട് അനുസരിച്ച്, പുതുക്കിയ ഐഫോൺ വാങ്ങുമ്പോൾ വാറന്റിയും 7 ദിവസത്തെ റീപ്ലേസ്‌മെന്റ് വാറന്റിയും വാഗ്ദാനം ചെയ്യുന്നു.


Apple iPhone 13 സ്പെസിഫിക്കേഷനുകൾ


Apple iPhone 13 സ്മാർട്ട്ഫോണിന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ബാക്ക് പാനലിൽ ഡ്യുവൽ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. 12എംപി പ്രധാന ക്യാമറയാണ് ഇതിനുള്ളത്. ഇതിന് പുറമെ അൾട്രാ വൈഡ് ക്യാമറ സപ്പോർട്ടും നൽകിയിട്ടുണ്ട്.ഫോട്ടോഗ്രാഫിക് സ്‌റ്റൈൽ, സ്‌മാർട്ട് എച്ച്‌ഡിആർ4, നൈറ്റ് മോഡ്, 4കെ ഡോൾബി വിഷൻ എന്നിവയുമായാണ് ഫോൺ എത്തുന്നത്.


12P TrueDepth ഫ്രണ്ട് ക്യാമറയാണ് ഫോണിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. ആപ്പിൾ ഐഫോൺ 13 ഒരു 5ജി സ്മാർട്ട്‌ഫോണാണ്. A15 ബയോണിക് ചിപ്‌സെറ്റ് പിന്തുണയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഐഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്.


സ്പെസിഫിക്കേഷനുകൾ


iPhone 12 ന് 6.1 സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേയുണ്ട്. ഇതിന് 120Hz റീ ഫ്രഷ് റേറ്റുണ്ട്. A14 ബയോണിക് ചിപ്‌സെറ്റ് പിന്തുണയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 12എംപി പ്രൈമറി ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പിൻഭാഗത്ത് നൽകിയിരിക്കുന്നത്. കൂടാതെ 12എംപി അൾട്രാ വൈഡ് ക്യാമറ സെൻസറും നൽകിയിട്ടുണ്ട്. 12എംപി ക്യാമറ സെൻസറാണ് ഫോണിന്റെ മുൻവശത്ത് നൽകിയിരിക്കുന്നത്. ഐഒഎസ് 16 പിന്തുണയോടെയാണ് ഫോൺ എത്തുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.