iPhone 13 offers: ആപ്പിൾ ഐഫോൺ 13 ന് അതിശയിപ്പിക്കുന്ന കിഴിവ്,ഫ്ലിപ്പ്കാർട്ടിൽ വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും.
ആപ്പിൾ ഐഫോൺ 13 ന് അതിശയിപ്പിക്കുന്ന കിഴിവാണ് ഇത്തവണ ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഫ്ലിപ്പ്കാർട്ടിൽ ഈ ഫോൺ വളരെ കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാം. ഈ ഫോണിന്റെ വില കുറയാൻ നിങ്ങൾ കാത്തിരിക്കുകയായിരുന്നെങ്കിൽ, ഇത് നിങ്ങൾക്ക് നല്ലൊരു അവസരമാണ്. 33,000 രൂപ വരെ കിഴിവിൽ നിങ്ങൾക്ക് ഐഫോൺ 13 വാങ്ങാം. ഇതോടൊപ്പം മറ്റ് നിരവധി ഓഫറുകളും നൽകുന്നുണ്ട്.
iPhone 13-ന് കിഴിവ്
ഈ ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 69,900 രൂപയാണ്. 11 ശതമാനം ഫ്ലാറ്റ് കിഴിവോടെ 61,999 രൂപയ്ക്ക് ഇത് വാങ്ങാം. ഇതിന് പുറമെ ചില ബാങ്ക് ഓഫറുകളും നൽകുന്നുണ്ട്. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിൽ നിന്ന് പണമടയ്ക്കുമ്പോൾ 2,000 രൂപ കിഴിവ് ലഭിക്കും.
നോ കോസ്റ്റ് ഇഎംഐ വഴിയും ഫോൺ വാങ്ങാം. എല്ലാ മാസവും 2,584 രൂപ നൽകിയാൽ വാങ്ങാം. നിങ്ങളുടെ പക്കൽ പഴയ ഫോൺ ഉണ്ടെങ്കിൽ അതും കൈമാറ്റം ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് 33,000 രൂപ വരെ കിഴിവും നൽകും. ഇതിന് ശേഷം ഫോണിന്റെ വില 28,999 രൂപയാകും. ബാങ്ക് ഓഫറിന് ശേഷം അതിന്റെ വില 26,999 രൂപയാകും.
ഐഫോൺ 13 ന്റെ സവിശേഷതകൾ
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. മുൻനിര എ15 ബയോണിക് ചിപ്‌സെറ്റാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 12 മെഗാപിക്സലിന്റെ ഡ്യുവൽ പിൻ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. കൂടാതെ 12MP TrueDepth ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. 128 ജിബിക്ക് പുറമെ 256 ജിബി, 512 ജിബി സ്റ്റോറേജ് വേരിയന്റുകളും ഫോണിൽ ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...