iPhone 14 Exchange Offer: ഏക്സ്ചേഞ്ചിൽ ഫോൺ വാങ്ങാം, 61000 വരെ ഓഫർ ഇപ്പോൾ ബുക്ക് ചെയ്താൽ
വിടെ നിന്ന് നിങ്ങൾക്ക് ഐഫോൺ 14 സ്മാർട്ട്‌ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും എന്ന് പരിശോധിക്കാം, ഇതാ ചില സജഷനുകൾ
നിങ്ങൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്കിതാ ഒരു മികച്ച ഓഫർ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്പ്കാർട്ടും ആമസോണും ഐഫോൺ 14 സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എവിടെ നിന്ന് നിങ്ങൾക്ക് ഐഫോൺ 14 സ്മാർട്ട്‌ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും എന്ന് പരിശോധിക്കാം. ആമസോൺ ഗ്രേറ്റ് ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 4 മുതലാണ് ആരംഭിച്ചത്. ഇത് ഓഗസ്റ്റ് 8 വരെ തുടരും. ഓഗസ്റ്റ് 4 മുതലാണ് ബിഗ് ബില്യൺ സെയിൽ നടന്നത്.
ഫ്ലിപ്കാർട്ട് ഡിസ്കൗണ്ട് ഓഫർ
ഫ്ലിപ്കാർട്ടിൽ നിന്ന് ഐഫോൺ 14 സ്മാർട്ട്ഫോൺ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 61,000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ആസ്വദിക്കാനാകും. ഐസിഐസിഐയുടെയും കൊട്ടക് ബാങ്കിന്റെയും കാർഡുകളിൽ നിന്ന് 1250 രൂപയുടെ കിഴിവ് ഫോണിന് ലഭിക്കും. ഇതിനുപുറമെ, പ്രതിമാസം 2,865 രൂപയുടെ ഇഎംഐ ഓപ്ഷനിൽ ഫോൺ വാങ്ങാം.
ആമസോൺ ഡിസ്‌കൗണ്ട് ഓഫർ
ആമസോണിൽ നിന്ന് 60,450 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറിന് സെർച്ച് ആപ്പിൾ സെർച്ച് ഐഫോൺ 14 വാങ്ങാൻ നിങ്ങൾക്ക് കഴിയും . 128 ജിബി മോഡലിന്റെ വില 67,499 രൂപയാണ്. എസ്ബിഐ ബാങ്ക് ഓഫറിൽ 1000 രൂപ കിഴിവിൽ ഫോൺ വാങ്ങാം. ഇതിനുപുറമെ, 3,241 രൂപയുടെ പ്രതിമാസ ഇഎംഐ ഓപ്ഷനിലും ഫോൺ വാങ്ങാം.
സ്പെസിഫിക്കേഷനുകൾ
iPhone 14-ന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയുണ്ട്. നൂതന ക്യാമറ സംവിധാനമാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഇതിന് ദിവസം മുഴുവൻ ബാറ്ററി ലൈഫ് ലഭിക്കും. ഫോൺ എ-15 ബയോണിക് ചിപ്‌സെറ്റ് ഉപയോഗിച്ചിട്ടുണ്ട്. ഫോണിന്റെ പിൻഭാഗത്ത് ഡ്യുവൽ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. ഇതിന്റെ പ്രധാന ക്യാമറ 12-എംപിയാണ്. ഇത് കൂടാതെ, സെക്കൻഡറി ക്യാമറയും 12 എംപിയുമാണ്. 12എംപി സെൽഫി ക്യാമറയാണ് ഫോണിന് മുൻവശത്ത് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...