Apple I Phone 15: ഐഫോൺ 15 ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു, ഫോണിന് എത്ര രൂപ വില വരും?

കഴിഞ്ഞ വർഷം, സെപ്റ്റംബർ 7-ന് നടന്ന `ഫാർ ഔട്ട്` എന്ന ഇവന്റിലായിരുന്നു ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് അവതരിപ്പിച്ചത്.
ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ തങ്ങളുടെ ഐഫോൺ സീരിസിലെ ഐഫോൺ 15 ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13-നായിരിക്കും ആപ്പിൾ ലോഞ്ച് ഇവന്റ് ഹോസ്റ്റ് ചെയ്യാൻ സാധ്യത. കഴിഞ്ഞ വർഷം, സെപ്റ്റംബർ 7-ന് നടന്ന 'ഫാർ ഔട്ട്' എന്ന ഇവന്റിലായിരുന്നു ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് അവതരിപ്പിച്ചത്.
ലോഞ്ച് തീയതി
നിലവിലെ വിവരങ്ങൾ പ്രകാരം സെപ്റ്റംബർ 13-ന് അവധി എടുക്കരുതെന്ന് ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി പിന്തുടരുന്ന ആപ്പിളിന്റെ ഐഫോൺ ലോഞ്ച് ഇവൻറ് ടൈംലൈനുമായി ഇത് യോജിക്കുന്നു. ഐഫോൺ 15 സീരീസ് പ്രീ-ഓർഡറിനായി സെപ്റ്റംബർ 15-ന് ലഭ്യമാകുമെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം സ്റ്റോറുകളിലും ഫോൺ ലഭ്യമായേക്കും
ആപ്പിൾ ഐഫോൺ 15 സീരീസ് വില
ഐഫോൺ 15 ന്റെ ഡിമാൻഡ് ഐഫോൺ 14 നേക്കാൾ കുറവായിരിക്കുമെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ അടുത്തിടെ സൂചന നൽകിയിരുന്നു. ഇത്തവണ, ഐഫോൺ 15 സീരീസിന്റെ പ്രോ മോഡലുകൾക്ക് 200 ഡോളർ വരെ വില വർധിക്കാൻ സാധ്യതയുണ്ട്. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ അതേ വിലയിൽ മോഡലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിൾ ഐഫോൺ 15 സീരീസ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ
രൂപകൽപ്പനയുടെ കാര്യത്തിൽ, ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ അതിന്റെ പരമ്പരാഗത പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ടും ഡൈനാമിക് ഐലൻഡ് ഫീച്ചറുമായുമാണ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മോഡലുകളിൽ A16 ബയോണിക് ചിപ്പുണ്ടാവും.
പ്രോ മോഡലുകളിൽ കമ്പനി നിലവിലെ സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിൽ നിന്ന് ടൈറ്റാനിയം ഫ്രെയിമിലേക്ക് മാറാൻ സാധ്യതയുണ്ട്. ഇത് അവരെ ഭാരം കുറഞ്ഞതാക്കാൻ സാധ്യതയുണ്ട്. ഈ പ്രോ മോഡലുകൾ A17 ബയോണിക് ചിപ്പ് ഉപയോഗിച്ചായിരിക്കാം. മികച്ച സൂമിനായി ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും പുതിയ പെരിസ്കോപ്പ് ലെൻസുമായി വരുമെന്നും പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...