IPhone SE 2022: വെറുതെ പറയുന്നതല്ല, ഐഫോൺ എസ്.ഇ ഒരു മികച്ച ഫോണാണ്, ഈ അഞ്ച് കാര്യങ്ങൾ നോക്കൂ
144 ഗ്രാം മാത്രമാണ് ഫോണിൻറെ ഭാരം, ബിൽഡ് ക്വാളിറ്റിയിൽ ഏറ്റവും മികച്ചതാണ് ഐഫോൺ എസ്.ഇ
1. ഡിസൈൻ
ഐഫോൺ എസ്ഇയുടെ (2022) ഡിസൈനിൽ കാര്യമായ പുതുമയൊന്നും കാണാൻ പറ്റില്ല. ഫോണിന്റെ ഹോം ബട്ടണിൽ ടച്ച് ഐഡി നൽകിയിട്ടുണ്ട് ഇതൽപ്പം വ്യത്യസ്തമാണ്. എയ്‌റോസ്‌പേസ് ഗ്രേഡ് അലൂമിനിയവുമാണ് ഫോണിന്റെ ബോഡി. iPhone 13 Pro, iPhone 13 എന്നിവയിലെ ബാക്ക് പാനൽ ഗ്ലാസും ഇതു തന്നെയാണ് . വയർലെസ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നതാണ്. ബിൽഡ് ക്വാളിറ്റിയിൽ ഏറ്റവും മികച്ചതാണ് ഐഫോൺ എസ്.ഇ 144 ഗ്രാം മാത്രമാണ് ഫോണിൻറെ ഭാരം. പവർ ബട്ടണും സിം കാർഡ് ട്രേയും ഫോണിന്റെ വലത് ഭാഗത്താണുള്ളത്.
2. ഡിസ്പ്ലേ
4.7 ഇഞ്ച് റെറ്റിന എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കമ്പനിയുടെ അഭിപ്രായത്തിൽ, പുതിയ ഐഫോൺ എസ്ഇക്ക് ശക്തമായ ഗ്ലാസുകളാണ് നൽകിയിരിക്കുന്നത്. IP67 സർട്ടിഫിക്കേഷനാണ് ഫോൺ സജ്ജീകരിച്ചിരിക്കുന്നത്. അതായത് പൊടി, മണ്ണ്, വെള്ളം എന്നിവയൊന്നും ഈ ഫോണിനെ ബാധിക്കില്ല.
3. പ്രകടനം
Apple A15 ബയോണിക് പ്രോസസറാണ് iPhone SE-യിൽ നൽകിയിരിക്കുന്നത്. 5G കണക്റ്റിവിറ്റിയുമായാണ് ഈ ഫോൺ എത്തുന്നത്. ഐഫോൺ 13 സീരീസിലും ഇതേ പ്രോസസർ തന്നെയാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇത് വഴി ഗംഭീര പെർഫോൻസായിരിക്കും ഫോണിന്. ഗെയിമിംഗിലും മികച്ച അനുഭവമായിരിക്കും ഫോൺ നൽകുക.മികച്ച ബാറ്ററി ലൈഫാണ് ഫോണിനുള്ളത്.
4. ക്യാമറ
12 മെഗാപിക്സലിന്റെ ബാക്ക് ക്യാമറയാണ് ഫോണിനുള്ളത് 1.8 ആണ് ഇതിൻറെ അപ്പെർച്ചർ. കൂടാതെ 7 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 4K വീഡിയോകൾ 60fps-ൽ ഷൂട്ട് ചെയ്യാനും ഇതിൽ സാധിക്കും. HDR, 1080p വീഡിയോകൾ കുറഞ്ഞ വെളിച്ചത്തിലും ഈ ഫോണിൽ പകർത്താം.
5. വില
ഐഫോൺ എസ്ഇയുടെ (2022) 64 ജിബി മോഡലിന് 43,990 രൂപയും 128 ജിബി മോഡലിന് 48,900 രൂപയും 256 ജിബി സ്റ്റോറേജ് വേരിയന്റിന് 58,900 രൂപയുമാണ് വില. മിഡ്‌നൈറ്റ്, സ്റ്റാർലൈറ്റ്, റെഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. ഹാൻറി സ്റ്റാൻഡേർഡ് ലുക്കുള്ള ഒരു സ്മാർട്ട്‌ഫോൺ വാങ്ങുന്നതിനെക്കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, പുതിയ iPhone SE (2022) നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...