IRCTC User Data : യാത്രക്കാരുടെ വിവരങ്ങൾ വിൽക്കാൻ ഒരുങ്ങി റെയിൽവേ; ലക്ഷ്യമിടുന്നത് 1000 കോടി രൂപ
Irctc User Data Privacy : ഇന്ത്യൻ റെയിൽവേ ഇതുവരെയുള്ള ടിക്കറ്റിന്റെ വിവരങ്ങളുടെ 80 ശതമാനവും ഓൺലൈനായി വിറ്റഴിക്കാനാണ് ഐആർസിടിസി ഒരുങ്ങുന്നത്.
യാത്രക്കാരുടെ വിവരങ്ങൾ വിറ്റ് പണം സമാഹരിക്കാൻ ഒരുങ്ങുകയാണ് ഐആർസിടിസി അഥവാ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. കൂടാതെ കമ്പനിയുടെ ഡിജിറ്റൽ ആസ്തികൾ വിൽക്കാൻ കൺസൾട്ടന്റുമാരെ ക്ഷണിച്ച് കൊണ്ടുള്ള വിഞ്ജാപനവും പുറത്തുവിട്ടിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ വ്യാപാര ഇടപാടിന് ഉപയോഗിക്കുന്ന തരത്തിലാണ് വിൽക്കാൻ ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേ ഇതുവരെയുള്ള ടിക്കറ്റിന്റെ വിവരങ്ങളുടെ 80 ശതമാനവും ഓൺലൈനായി വിറ്റഴിക്കാനാണ് ഐആർസിടിസി ഒരുങ്ങുന്നത്. ഐആർസിടിയുടെ സൗകര്യവും ഉപഭോക്തൃ അനുഭവവും വർധിപ്പിക്കാനാണ് പുതിയ പദ്ധതിക്ക് ഒരുങ്ങുന്നതെന്ന് ഐആർസിടിസി വ്യക്തമാക്കിയിട്ടുണ്ട്.
ഐആർസിടിസി യാത്രക്കാരുടെ വിവരങ്ങൾ വിൽക്കുന്നുവെന്ന് വിവരം പുറത്തുവിട്ടതിന് പിന്നാലെ ഐആർസിടിസിയുടെ ഓഹരി 5 ശതമാനം വരെ ഉയർന്നിട്ടുണ്ട്. പാഴ്സൽ, പേര്, വയസ്സ്, മൊബൈൽ നമ്പർ, ജൻഡർ, അഡ്രസ്, ഇ-മെയിൽ ഐഡി, യാത്രക്കാരുടെ എണ്ണം, യാത്രാചെയ്യുന്ന ക്ലാസ്, പേയ്‌മെന്റ് മോഡ് എന്നിങ്ങനെയുള്ള വിവരങ്ങളാണ് ഐആർസിടിസി വിൽക്കാൻ ഒരുങ്ങുന്നത്. കൂടാതെ ഡാറ്റ വാങ്ങുന്ന കമ്പനികൾക്ക് ഉപഭോക്താക്കളുടെ ലോഗിൻ, പാസ്‌വേഡ് എന്നിവയും ലഭ്യമാക്കും. എത്രത്തോളം യാത്രക്കാർ ഏതൊക്കെ ക്ലാസ്സുകളിൽ യാത്ര ചെയ്യുന്നു, എത്രവട്ടം യാത്ര ചെയ്യുന്നു, യാത്ര ചെയ്യുന്ന സമയം, ബുക്കിങ് സമയം, പ്രായം എന്നിങ്ങനെയുള്ള വിവരങ്ങളും ഐആർസിടിസി വിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഇതിനെതിരെ ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ രംഗത്തെത്തിയിട്ടുണ്ട്. യാത്രക്കാരുടെ വിവരങ്ങൾ കൈമാറുന്നതിൽ വളരെയധികം ആശങ്ക നിലനിൽക്കുന്നുവെന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ പറയുന്നുണ്ട്. കൂടാതെ ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് യാത്രക്കാരുടെ 100 ടിബിയിലധികം വിവരങ്ങളാണ് ഇപ്പോൾ ഐആർസിടിസിയുടെ പക്കൽ ഉള്ളതെന്നും ഇത് ആളുകളുടെ സ്വകാര്യതയെ ബാധിക്കുമെന്നുമെന്നുമാണ് ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ പുറത്തുവിട്ട ട്വീറ്റിൽ പറയുന്നത്. 2021 - 2022 സാമ്പത്തിക വർഷത്തിൽ മാത്രം 43 കോടി ടിക്കറ്റുകളാണ് ഐആർസിടിസി വിറ്റഴിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...