ഫോൺ ഇടയ്ക്കിടെ ഹാംഗ് ആകുന്നുണ്ടോ? ഈ ഒരു ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കൂ, നിങ്ങളുടെ സ്മാർട്ട്‌ഫോൺ സൂപ്പർഫാസ്റ്റ് ആകും
ഉപയോഗശൂന്യമായ ആപ്പുകൾ നീക്കം ചെയ്യുന്നതിലൂടെ ഫോണിലെ മെമ്മറി കൂട്ടാൻ നിങ്ങൾക്ക് സാധിക്കും.
മൊബൈൽ ഫോണിലാണ് ഇന്ന് എല്ലാവരുടെയും ജീവിതം എന്ന് തന്നെ പറയാം. മാപ്പ് തുടങ്ങി പണം അടയ്ക്കുന്ന വരെ ഇന്ന് ഫോൺ ഉണ്ടെങ്കിൽ സാധ്യമാണ്. ജീവിതത്തിലെ ഒരു പ്രധാന ഭാഗമായി മാറിയിട്ട് ഏറെ നാളുകളായി. പലപ്പോഴും ഇത് ജീവിതം എളുപ്പമാക്കിയിട്ടുണ്ട്. എന്നാൽ ഇടയ്ക്കിടെ മൊബൈൽ ഹാംഗ് ആവുന്നത് നമ്മളെ മിക്കവാറും അലട്ടാറുണ്ട്. അത്യാവശ്യം ജോലികൾ ചെയ്യുന്നതിനിടയിൽ ഫോൺ ഹാംഗ് ആകുമ്പോൾ അത് നമ്മുടെ ജോലിയിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.
ഈ പ്രശ്‌നത്തെ മറികടക്കാൻ സഹായിക്കുന്ന ചില സ്മാർട്ട്‌ഫോൺ ടിപ്പുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഫോൺ ഹാംഗ് ആകുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയാൽ പിന്നെ ഫോണിന്റെ പ്രോസസ്സിംഗ് വേഗതയും കൂടും. ഫോണിലെ റാം മെമ്മറി നിറയുമ്പോൾ നമ്മുടെ ഫോൺ ഹാംഗ് ആകാൻ തുടങ്ങും. വില കൂടിയ ഫോൺ ആയാലും കുറഞ്ഞതായാലും റാം മെമ്മറി കൂട്ടാൻ സാധിക്കില്ല.
ഈ സാഹചര്യത്തിൽ ഫോണിൽ നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക എന്നത് മാത്രമാണ് ഏകവഴി. ഉപയോഗശൂന്യമായ ആപ്പുകൾ നീക്കം ചെയ്യുന്നതിലൂടെ ഫോണിലെ മെമ്മറി കൂട്ടാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ ഫോണിൽ ഒരു ആപ്പ് തുറക്കുമ്പോഴെല്ലാം കാഷെ ഫയലുകൾ കുമിഞ്ഞുകൂടാൻ തുടങ്ങും. ഈ ഫയലുകൾ ഇടയ്ക്കിടെ ക്ലിയർ ചെയ്തില്ലെങ്കിലും ഫോണിലെ മെമ്മറി കുറഞ്ഞ് അത് ഹാംഗ് ആകാൻ തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA