ചെന്നൈ: Vikram S Launch: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു കുതിപ്പിനു വഴിയൊരുങ്ങുന്നു. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്നു വിക്ഷേപിക്കും. രാവിലെ 11.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചുയരുന്ന സ്‌കൈറൂട്ട് എയറോസ്പേസ് ഡെന്ന സ്റ്റാർട്ടപ്പിന്റെ വിക്രം എസ് 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്‌റോസ്‌പേസ് ഐഎസ്ആർഒയുടെ സഹകരണത്തോടെയാണു റോക്കറ്റ് നിർമ്മിച്ചിരിക്കുന്നത്. 'പ്രാരംഭ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യം വഴി ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് ഇന്ന് ഭ്രമണപഥത്തിലെത്തിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vivo V21s 5G : കിടിലം ഡിസ്‌പ്ലേയും സെൽഫി ക്യാമറയും; വിവോ വി 21 എസ് 5ജി ഫോണുകൾ അവതരിപ്പിച്ചു


6 മീറ്റ‌‌ർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് ഈ വിക്രം എസ്. ഇതിന്റെ ആയുസ് വിക്ഷേപണം മുതൽ കടലിൽ പതിക്കുന്നത് വരെയുള്ള വെറും അഞ്ചു മിനുട്ട് മാത്രമാണ്. പരമാവധി 81.5 മീറ്റർ വരെ ഉയരത്തിൽ മാത്രമേ ഈ റോക്കറ്റ് എത്തുകയുമുള്ളൂ.  എന്തായാലും ഈ ദൗത്യം ഇന്ത്യൻ ബഹിരാകാശ രംഗത്തെ പുതുയുഗാരംഭമാണെന്നത് ശ്രദ്ധേയം. ഒരു സ്വകാര്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത റോക്കറ്റാണിത്. നാല് വ‍ർഷം മുമ്പാണ് സ്കൈറൂട്ട് എന്ന സ്റ്റാ‍ർട്ടപ്പിന് ഹൈദരാബാദിൽ തുടക്കമായത്. സ്വന്തമായി മൂന്ന് ചെറു വിക്ഷേപണ വാഹനങ്ങൾ നി‌‌ർമ്മിക്കാൻ ലക്ഷ്യമിടുന്ന കമ്പനിക്ക് ഈ സൗണ്ടിംഗ് റോക്കറ്റ് അവ‍ർ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രാപ്തി അളക്കുന്ന അഗ്നിപരീക്ഷയാണ്. ഇത് വിജയിച്ചാൽ അടുത്ത വ‍ർഷം കൂടുതൽ കരുത്തനായ വിക്ഷേപണവാഹനം വിക്രം 1 എത്തുമെന്നതും ശ്രദ്ധേയം.  


Also Read: സ്ത്രീകളുടെ മാറിടത്തിന്റെ വലിപ്പത്തിൽ നിന്നും അറിയാം സ്വഭാവം, ഇവർ ധനികരായിരിക്കും


ഇതിലുപരി റോക്കറ്റ് വിക്ഷേപണ രംഗത്തേക്കുള്ള സ്വകാര്യമേഖലയുടെ രംഗപ്രവേശത്തെ ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയും കാണുന്നത്. സ്വകാര്യ മേഖലയിലേക്ക് ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം മാറ്റി,  ഗവേഷണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ റോക്കറ്റിനെ വിക്ഷേപിക്കാനും നിക്ഷേപണ ശേഷം പിന്തുടരാനും വേണ്ട സഹായം ഐഎസ്ആർഒ നൽകും. 


Also Read: Viral Video: രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിക്കുന്ന യുവാവ്, വീഡിയോ കണ്ടാൽ ഞെട്ടും..!


വിക്ഷേപണം കാണാനായി ശ്രീഹരികോട്ടയിൽ ഇൻസ്പേസ് ചെയ‍ർമാൻ പവൻ ഗോയങ്ക, ഇസ്രൊ ചെയ‌‌ർമാൻ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവ‍ർ എത്തിയിട്ടുണ്ട്. സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രേരണയാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കി. പിഎസ്എൽവി, ജിഎസ്എൽവി തുടങ്ങിയവ വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയ്ക്കു പകരമായി പ്രൊപ്പൽഷൻ സെന്ററിൽ നിന്നായിരിക്കും വിക്രം എസ് വിക്ഷേപിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.