SSLV-D2 Launched Successfully: എസ്എസ്എൽവി ഡി2 വിക്ഷേപണം വിജയം; 750 വിദ്യാർത്ഥിനികളുടെ സ്വപ്നസാക്ഷാത്കാരം
SSLV-D2 Launched Successfully: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നത്.
ചെന്നൈ: രാജ്യം പുതിയതായി നിർമ്മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിന്റെ (SSLV) രണ്ടാം ദൗത്യത്തിന് പൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും രാവിലെ 9.18 ന് എസ്എസ്എൽവി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്. വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു.
ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 സർക്കാർ സ്കൂളുകളിൽ നിന്നുള്ള 750 വിദ്യാർത്ഥിനികൾ നിർമ്മിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് ഭൂമിയോട് അടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നത്. ISRO നിർമ്മിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്.-07, അമേരിക്കയിലെ അന്റാരിസ് നിർമ്മിച്ച ജാനസ് വൺ, ചെന്നൈയിലെ സ്പെയ്‌സ് കിഡ്‌സിന്റെ ആസാദി സാറ്റ്-2 എന്നിവയെയാണ് SSLV വഹിക്കുന്നത്.