കൊച്ചി: കേരളത്തില്‍ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാണ കമ്പനിയായ ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്. കൊച്ചിയില്‍ ഈ മാസം 14 മുതല്‍ 17 വരെയാണ് സര്‍വീസ് ക്യമ്പ് സംഘടിപ്പിക്കുന്നത്. നിലവിലുള്ള 2019 - 2020 മോഡല്‍ ഉപയോക്താക്കള്‍ക്ക് വാഹനം കൂടുതല്‍ മികവുറ്റതാക്കാന്‍ മികച്ച അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019 - 2020 മോഡല്‍ ജാവ യെസ്ഡി ബൈക്കുകള്‍ കൈവശമുള്ളവര്‍ക്കാണ് സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയുക. കമ്പനിയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ആമറോണ്‍, സിയാറ്റ് ടയേഴ്‌സ് എന്നിവരുടെ സഹകരണവും സര്‍വീസ് ക്യാമ്പിലുണ്ടാകും. വാഹനത്തിന്റെ പൂര്‍ണമായ പരിശോധനയ്ക്ക് ശേഷം അര്‍ഹരായവര്‍ക്ക് എക്‌സ്റ്റന്‍ഡഡ് വാറണ്ടിയും കമ്പനി ഉറപ്പ് നല്‍കുന്നു.


ALSO READ: വാട്‌സ്ആപ്പില്‍ പങ്ക് വെക്കുന്ന സ്റ്റാറ്റസുകൾ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കാം, പുത്തൻ ഫീച്ചറുമായി മെറ്റ


വാഹനം അപഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് പ്രധാനമായും സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വളരെ എളുപ്പത്തില്‍ വാഹനം അപ്‌ഗ്രേഡ് ചെയ്യുന്നതിന് ക്യാമ്പ് സഹായിക്കും. ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊച്ചിയ്ക്ക് പുറമെ കേരളത്തില്‍ നിന്ന് കോഴിക്കോട് ജില്ലയിലും ക്യാമ്പ് സംഘടിപ്പിക്കും. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലും സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള ഡീലര്‍ഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.