Disney+ Hotstar ന്റെ സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി നൽകി കൊണ്ട് ജിയോയുടെ പുതിയ പ്രീപെയ്‌ഡ് പ്ലാനുകൾ എത്തി
499രൂപ, 666 രൂപ, 888 രൂപ, 2,599 രൂപ എന്നീ നിരക്കുകളുടെ പ്ലാനാണ് പുറത്തിറക്കിയിരിക്കുന്നത്.
Mumbai : ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ( Disney+ Hotstar) സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകി കൊണ്ട് ജിയോയുടെ (Jio) പുതിയ പ്രീപെയ്‌ഡ് പ്ലാനുകൾ പുറത്തിറക്കി. 499രൂപ, 666 രൂപ, 888 രൂപ, 2,599 രൂപ എന്നീ നിരക്കുകളുടെ പ്ലാനാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുകൂടാത നിലവിലുള്ള ചില പ്ലാനുകൾക്കും ഇതേ ആനുകൂല്യം ജിയോ ഏർപ്പെടുത്തിയിരുന്നു.
എന്നാൽ പുതിയ പ്ലാനിങ് യാതോരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ എല്ലാ വീഡിയോകളും കാണാം എന്നതാണ് പ്രത്യേകത. ഡിസ്നി+ ഒറിജിനലുകൾ, ഡിസ്നി, മാർവൽ, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രാഫിക്, എച്ച്ബിഒ, എഫ്എക്സ്, ഷോടൈം, ഹിന്ദി സിനിമകൾ, ടിവി ഷോകൾ എന്നിവയുൾപ്പെടെഎല്ലാം കാണാൻ കഴിയും.
499 രൂപയുടെ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ, വോയ്‌സ് കോളിംഗ്, സൗജന്യ എസ്എംഎസ് എന്നിവ ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് 499 രൂപയുടെ ഈ ജിയോ പ്ലാൻ എത്തുന്നത്. 666 പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസും നൽകുന്നു. ഇതിന് 56 ദിവസത്തെ വാലിഡിറ്റിയുണ്ട്.
888 രൂപയുടെ പ്ലാനിനും പ്രതിദിനം 2 ജിബി ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസും തന്നെയാണ് കമ്പനി നൽകുന്നത്. എന്നാൽ ഈ പ്ലാനുകളുടെ കാലാവധി 84 ദിവസം ആണെന്നുള്ളതാണ് പ്രത്യേകത. 2,599 രൂപയുടെ പ്ലാനിനും പ്രതിദിനം 2 ജിബി ഡാറ്റയും സൗജന്യ കോളുകളും എസ്എംഎസും തന്നെയാണ് കമ്പനി നൽകുന്നത്. എന്നാൽ ഇതിന്റെ കാലാവധി 1 വർഷമാണ്.
ALSO READ: BSNL Plan: ചെറിയ തുകയ്ക്ക് വലിയ ഓഫര്‍..!! 45 രൂപയുടെ അടിപൊളി പ്ലാനുമായി BSNL
ഇതിനോടൊപ്പം തന്നെ 549 രൂപയുടെ ഡാറ്റ ആഡ് ഓൺ പാക്കും കമ്പനി നൽകുന്നുണ്ട്. ഇതിന്റെ കാലാവധി 56 ദിവസമാണ്. പ്രതിദിന 1.5 ജിബി ടാറ്റ ഈ പാക്ക് പ്രകാരം ലഭിക്കും. 401 രൂപ, 598 രൂപ, 777 രൂപഎന്നിവയുടെ പ്ലാനുകൾ കൂടാതെയാണ് പുതിയ പ്ലാനുകളും കൊണ്ട് വന്നിരിക്കുന്നത്. പുതിയ പ്ലാനുകൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ റീചാർജ് ചെയ്യാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...