Jio Plans: വാലിഡിറ്റി എത്ര വേണം? ജിയോയിൽ
Jio Plans Updates: നിങ്ങളുടെ ബജറ്റിനെ ആശ്രയിച്ചാണ് ഏത് തരത്തിലുള്ള പ്ലാൻ വേണം ഉപയോഗിക്കാൻ എന്ന ്തിരഞ്ഞെടുക്കാൻ
റീചാർജ് പ്ലാനിൻറെ കാര്യത്തിൽ പ്രതിമാസമാണോ വാർഷിക പ്ലാനാണോ വേണ്ടതെന്ന് ആളുകൾ പലപ്പോഴും ആശയക്കുഴപ്പത്തിലാകും. ആദ്യം തന്നെ മനസ്സിലാക്കേണ്ടത് രണ്ട് പ്ലാനുകളും നിങ്ങളുടെ ബജറ്റിനെ ആശ്രയിച്ചിരിക്കുന്നുവെന്നതാണ്. എന്നാൽ പ്രതിമാസ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ, ദീർഘകാല സാധുതയുള്ള പ്ലാനിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നു.
729 പ്ലാൻ
ഈ പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റി ലഭ്യമാണ്. കൂടാതെ, പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇതുവഴി മൊത്തം 168 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും നൽകുന്നുണ്ട്. ഇതോടൊപ്പം ദിവസേന 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്.
ജിയോ 219 പ്ലാൻ
ജിയോയുടെ 219 രൂപ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം 2 ജിബി അധിക ഡാറ്റയും നൽകുന്നുണ്ട്. ഇതുവഴി മൊത്തം 44 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യം ലഭ്യമാണ്. ഇതോടൊപ്പം ദിവസവും 100 എസ്എംഎസും നൽകുന്നുണ്ട്. കൂടാതെ, സൗജന്യ ജിയോ ആപ്ലിക്കേഷനുകൾ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഈ പ്ലാനിൽ നൽകുന്നു.
729 രൂപ പ്ലാൻ പ്രതിമാസം കണക്കിൽ നോക്കിയാൽ 240 രൂപ ചിലവഴിച്ച് 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയും കോളിംഗ് സൗകര്യവും വാഗ്ദാനം ചെയ്യുന്നു. അതേസമയം 219 രൂപയുടെ പ്ലാനിൽ 14 അതായത് ഹാഫ് ഡേ വാലിഡിറ്റി മാത്രമാണ് നൽകുന്നത്. ഒരു നീണ്ട സാധുതയുള്ള പ്ലാൻ നിങ്ങൾക്ക് മികച്ചതായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...