റിലയന്‍സ് ജിയോയുടെ പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടായ ജിയോഫൈയുടെ വില 1000 രൂപ കുറച്ച് കമ്പനി. ഉത്സവകാല ഓഫറായി 1999 രൂപ വിലയുണ്ടായിരുന്ന ജിയോഫൈ എം2എസ് മോഡല്‍ 999 രൂപയ്ക്ക് എത്തിക്കുകയാണ് കമ്പനി.


ജിയോഡോട്ട്കോമില്‍നിന്ന് ഓണ്‍ലൈനായും ജിയോ സ്റ്റോറുകളില്‍നിന്ന് നേരിട്ടും ജിയോഫൈ വാങ്ങുവാന്‍ സാധിക്കും.സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍.