Mumbai : ജിയോയും (Jio) ഗൂഗിലും (Google) ചേർന്ന് പുറത്തിറക്കുന്ന ജിയോ ഫോൺ നെക്സ്റ്റിന്റെ (Jio Phone Next)  മുൻ‌കൂർ രജിസ്ട്രേഷൻ അടുത്താഴ്ച ആരംഭിക്കാൻ സാധ്യത. സെപ്റ്റംബർ 10 മുതലാണ് ഫോൺ ഇന്ത്യൻ വിപണയിൽ എത്തുന്നത്. ഇതിന് മുന്നോടിയായുള്ള രജിസ്ട്രേഷൻ ആണ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ വിലയെത്രയാണെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ജിയോ ഫോൺ നെക്സ്റ്റ് റിലൈൻസ് ഗ്രൂപ്പ് ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ഫോണിന്റെ കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വരുമെന്നും ഒരു പ്രമുഖ ടെക് വെബ്സൈറ്റ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.


ALSO READ: JioPhone Next : ജിയോഫോൺ നെക്സ്റ്റ് സെപ്റ്റംബറിൽ ഇന്ത്യയിലെത്തുന്നു; വിലയെത്ര?


റിപ്പോർട്ട് പ്രകാരം ഫോൺ ഇന്ത്യൻ വിപണിയിൽ  3,499 രൂപയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൂടാതെ റിലൈൻസ് ജിയോ ജിയോനിക്സ്റ് ഫോണിനോടൊപ്പം പുതിയ മൊബൈൽ പ്ലാൻ പുറത്തിറക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സ്മാർട്ഫോണും ഇന്റർനെറ്റും ജനങ്ങളിലേക്ക് കുറഞ്ഞ വിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലൈൻസ് പുതിയ ഫോണുമായി എത്തുന്നത്.


ALSO READ: Motorola Moto G50 5G : മികച്ച സവിശേഷതകളും കുറഞ്ഞ വിലയുമായി മോട്ടോ G50 5G എത്തുന്നു


 റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നാൽപ്പത്തിനാലാമത് വാർഷിക പൊതു യോ​ഗത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ  മുകേഷ് അംബാനി ഫോൺ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. ഗൂ​ഗിളും (Google) റിലയൻസ് ജിയോയും സംയുക്തമായാണ് ജിയോ ഫോൺ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്


ആൻഡ്രോയ്ഡ് ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് പുറത്തിറക്കുന്നത്. വോയ്സ് അസിസ്റ്റ്, ഓട്ടോമാറ്റിക് റീഡ്-എലൗഡ് സ്ക്രീൻ ടെക്സ്റ്റ്, ലാം​ഗ്വേജ് ട്രാൻസ്ലേഷൻ, സ്മാർട്ട് ക്യാമറ, ഓ​ഗ്​മെന്റഡ് റിയാലിറ്റി എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.


ALSO READ: Samsung Galaxy M32 5G : സാംസങ് ഗാലക്സി എം 32 5ജി ഇന്ന് ഇന്ത്യയിലെത്തുന്നു


ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5.5 ഇഞ്ച് HD ഡിസ്പ്ലേയും, 4G VoLTE ഡ്യുവൽ സിമ്മിനുള്ള സപ്പോർട്ടുമാണ് ഉണ്ടാവുക. ഫോണിന്റെ ബാറ്ററി 2500mAh മാത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 3GB റാമും 32GB ഇന്റേണൽ സ്റ്റോറേജും ക്രമീകരിച്ചിട്ടുണ്ട്. സിംഗിൾ 13 മെഗാപിക്സൽ സെൻസർ റിയർ കാമറ സൗകര്യമായിരിക്കും ഫോണിൽ ഒരുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.