ന്യുഡൽഹി: LIVE Train Status: ട്രെയിൻ  യാത്രയ്ക്കായി സ്റ്റേഷനിലേക്ക്  പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ സ്റ്റാറ്റസ് എന്താണെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.  അതായത് നിങ്ങളുടെ ട്രെയിൻ വൈകിയോ അല്ലെങ്കിൽ അത് റദ്ദായോ അല്ലെങ്കിൽ ഇപ്പോൾ ട്രെയിൻ എവിടെ എത്തി എന്നൊക്കെ നേരത്തെ അറിയുന്നത് നല്ലതാണ്.  കാരണം നേരത്തെ അറിഞ്ഞാൽ നിങ്ങൾക്ക് സമയം പാഴാകാതെ നോക്കാൻ കഴിയും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിനിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ വാട്ട്‌സ്ആപ്പിൽ ലഭിക്കും


നിങ്ങൾ യാത്ര ചെയ്യാൻ പോകുന്ന ട്രെയിനിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാൻ നിങ്ങളുടെ പി‌എൻ‌ആർ നമ്പർ + 91-9881193322 എന്ന നമ്പറിൽ എഴുതി വാട്ട്‌സ്ആപ്പ് (WhatsApp) ചെയ്യണം. ഇതുവഴി നിങ്ങളുടെ ട്രെയിനിനെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ ലഭിക്കാൻ തുടങ്ങും. Railofy യാണ് ഈ സേവനം ആരംഭിച്ചത് ഇതിലൂടെ നിങ്ങൾക്ക് തത്സമയ പി‌എൻ‌ആർ നിലയും ട്രെയിൻ യാത്രാ വിവരങ്ങളും എളുപ്പത്തിൽ ലഭിക്കും.


Also Read: കാത്തിരിപ്പിന് വിരാമം, ആധാർ കാർഡിന്റെ ഈ സേവനങ്ങൾ വീണ്ടും ആരംഭിച്ചു, ഇനി വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം!


ഇതാണ് ഘട്ടം ഘട്ടമായുള്ള രീതി


1. ആദ്യം + 91-9881193322 നമ്പർ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ save ചെയ്യുക. ഇത് Railofy യുടെ അന്വേഷണങ്ങൾക്കുള്ള നമ്പരാണ് (Inquiry Number). 
2. ഇതിനുശേഷം വാട്ട്‌സ്ആപ്പ് തുറന്ന് Railofy യുടെ നമ്പർ തുറക്കുക.
3. ശേഷം നിങ്ങളുടെ 10 അക്ക PNR നമ്പർ എഴുതി അയയ്ക്കുക
4. നിങ്ങളുടെ ട്രെയിനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉടൻ ലഭിക്കാൻ തുടങ്ങും.


സേവനം തികച്ചും സൗജന്യമാണ്


Railofy യുടെ ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് പ്ലാറ്റ്ഫോമിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. നെറ്റ്‌വർക്കിന്റെ പ്രശ്‌നമുള്ള സ്ഥലങ്ങളിൽ ട്രെയിനിന്റെ തത്സമയ വിവരങ്ങൾ അറിയുന്നതിന്  വാട്‌സ്ആപ്പ് (WhatsApp) വഴി സാധിക്കും.  ഇനി നിങ്ങൾ Railofy യുടെ ഈ സേവനം നിർ‌ത്തിവയ്ക്കാൻ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌ STOP എന്ന് എഴുതിക്കൊണ്ട് നിർ‌ത്താവുന്നതാണ്.


Also Read: Driving License, RC എന്നിവ ഉടനടി പുതുക്കുക്കുക, അല്ലെങ്കിൽ പണി കിട്ടും! 


Railofy യിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് പ്രതിമാസം 60,00,000  ആളുകൾ ട്രെയിനുകളുടെ സമയത്തെക്കുറിച്ച് Google ൽ തിരയുന്നുണ്ട്. കാരണം IRCTC ട്രെയിനുകളെക്കുറിച്ച് സ്റ്റേഷൻ അറിയിപ്പുകളൊന്നുമില്ല, കൂടാതെ ട്രെയിൻ എപ്പോൾ സ്റ്റേഷനിൽ എത്തുമെന്ന് അറിയാൻ കഴിയില്ല.


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy