ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാൻ ചെയ്യുന്ന സമയമാണോ? എങ്കിലിതാ ഒരു ഓപ്ഷന്‍ നോക്കാം. വിപണിയിൽ കൂടുതൽ കൂടുതൽ സ്‌കൂട്ടറുകൾ വിൽക്കുന്നതിനായി, ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ കമ്പനിയായ കൊമാകി ഇവി സ്‌കൂട്ടറുകളിൽ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുകയാണ് ഇപ്പോൾ. അതായത് ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് കൊമാകിയുടെ ഈ സ്കൂട്ടർ ഏകദേശം 20,000 രൂപ കിഴിവിൽ സ്കൂട്ടർ വാങ്ങാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Komaki LY e Scooter-ന് കമ്പനി 18,968 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരിമിത കാലത്തേക്ക് മാത്രമാണ്. ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് കമ്പനിയുടെ ലക്ഷ്യം. നിങ്ങൾ ഈ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ തയ്യാറെടുക്കുകയാണെങ്കിൽ, 96,968 രൂപ എക്‌സ്‌ഷോറൂം വിലയിൽ ലഭ്യമാകുന്ന  ഈ സ്‌കൂട്ടർ 78000 രൂപയ്ക്ക് നിങ്ങൾക്ക് എളുപ്പത്തിൽ വാങ്ങാം. എന്നിരുന്നാലും, ഈ വിലയിൽ കുറച്ച് സമയത്തേക്ക് മാത്രമേ ഈ ഇലക്ട്രിക് സ്കൂട്ടർ ലഭ്യമാകൂ.


എന്തുകൊണ്ട് Komaki LY ഇ-സ്കൂട്ടർ ?


ഈ സ്കൂട്ടർ വാങ്ങുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണം ഇപ്പോഴുള്ള അതിൻറെ വിലയാണ്. 78000 രൂപ, ഒറ്റ ചാർജിൽ നിങ്ങൾക്ക് 80-100 കിലോമീറ്റർ വരെ റേഞ്ച് സ്കൂട്ടറിന് ലഭിക്കും. ഇതുകൂടാതെ സ്കൂട്ടറിൽ നിങ്ങൾക്ക് 62V30AH ന്റെ ബാറ്ററിയും ലഭിക്കും.


നാവിഗേഷനായുള്ള ടിഎഫ്ടി സ്‌ക്രീൻ, സൗണ്ട് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കോളിംഗ് ഫീച്ചർ എന്നിവ ഉൾപ്പെടുന്ന നിരവധി ഫീച്ചറുകളും സ്കൂട്ടറിലുണ്ട്. എൽഇഡി ഫ്രണ്ട് വിങ്കറുകൾ, പാർക്കിംഗ് അസിസ്റ്റുകൾ, ക്രൂയിസ് കൺട്രോൾ, റിവേഴ്സ് അസിസ്റ്റുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളും സ്കൂട്ടറിനുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.