നിങ്ങളുടെ പേരിൽ എത്ര മൊബൈൽ കണക്ഷനുകളുണ്ട്? അറിയാൻ മാർഗം
ഒരാളുടെ പേരിൽ എടുക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം പരമാവധി 9 ആണ്
നിങ്ങളുടെ പേരിൽ എത്ര മൊബൈൽ കണക്ഷനുകളുണ്ട്? അവയിൽ എത്രയെണ്ണം പ്രവർത്തിക്കുന്നുണ്ട് തുടങ്ങിയവയെല്ലാം ഇടക്കെല്ലാം നിങ്ങളെ ചിന്തിപ്പിക്കുന്നുണ്ടാവും. എന്നാൽ. ഇത് കണ്ടെത്താൻ ഒരു മാർഗം ഉണ്ട്.
നിയമ പ്രകാരം ഒരാളുടെ പേരിൽ എടുക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണം പരമാവധി 9 ആണ്. ഇവ അറിയാൻ കേന്ദ്ര സർക്കാരിൻറെ https://tafcop.dgtelecom.gov.in/alert.php എന്ന വെബ്സൈറ്റ് ഉപയോഗിക്കാം ഇവിടെ നിങ്ങളുടെ മൊബൈൽ നമ്പർ നൽകിയാൽ എല്ലാ വിവരങ്ങളും ലഭ്യമാവും. ഫോണിലേക്ക് എത്തുന്ന ഒടിപി കൊടുത്താൽ സൈറ്റിൽ പ്രവേശിക്കാം.
ചിലപ്പോൾ സ്റ്റേ ട്യൂൺ എന്നായിരിക്കും കാണിക്കുക. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കാലതാമസമുള്ളതാണ് ഇതിന് കാരണം. വിവരങ്ങൾ അപ്ഡേറ്റായാൽ നിങ്ങൾക്ക് സ്വന്തം പേരിലുള്ള എല്ലാ കണക്ഷനുകളുടെയും വിവരങ്ങൾ ലഭ്യമാവും.
Also Read: Vi 601 രൂപയുടെ പ്ലാൻ വീണ്ടുമെത്തി; പക്ഷെ കാലാവധിയിൽ മാറ്റം
നിലവിൽ തെലുങ്കാനക്കും, ആന്ധ്രാ പ്രദേശിനുമാണ് ഇത് ലഭ്യമാവുക. താമസിക്കാതെ എല്ലാ സംസ്ഥാനങ്ങളിലെയും വിവരങ്ങൾ ലഭ്യമായി തുടങ്ങും. പുതിയ സംവിധാനം കൊണ്ട് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA