പുതിയ സൗകര്യവുമായി ലാവയുടെ അഗ്നി 5ജി ഫോണുകൾ എത്തിയിരിക്കുകയാണ്. ഈ ഫോണിന്റെ പ്രേത്യേകത നിങ്ങളുടെ പേരുകൾ നിങ്ങൾക്ക് ഈ ഫോണുകളിൽ ആലേഖനം ചെയ്ത് ലഭിക്കുമെന്നതാണ്. മൈ അഗ്നി എന്നാണ് ഫോണുകൾക്ക് പേര് നല്കിയിരിക്കുന്നത്. നിങ്ങളുടെ പേരോ. നിങ്ങളുടെ പേര്,  നിങ്ങളുടെ പെറ്റിന്റെയും കമിതാവിന്റെയോ പേര്, തുടങ്ങി എന്ത് വേണമെങ്കിലും ഫോണിന്റെ ബാക്ക് കവറിൽ ആലേഖനം ചെയ്യാൻ കഴിയും. ഇന്ന് മുതൽ ഈ ഫോണുകൾ ലഭ്യമാക്കി തുടങ്ങും. ഇതാദ്യമായി അല്ല സ്വന്തം പേരുകളും മറ്റും എഴുതാൻ കഴിയുന്ന ഫോണുകൾ അവതരിപ്പിക്കുന്നത്. മുമ്പ് ആപ്പിളും സമാനമായ ഗാഡ്ജറ്റുകളുമായി എത്തിയിരുന്നു.  എന്നാൽ ലാവയുടെ വെബ്സൈറ്റിൽ നിന്ന് ഫോണുകൾ നേരിട്ട് വാങ്ങിയാൽ മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. മറ്റ് വെബ്‌സൈറ്റുകളിൽ നിന്നോ, കടകളിൽ നിന്നോ ഫോൺ വാങ്ങിയാൽ നിങ്ങൾക്ക് ഈ സൗകര്യം ലഭിക്കില്ലെന്നും ലാവ അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

  ലാവ അഗ്നി 5ജി ഫോണുകളെ കുറിച്ച് അറിയേണ്ടതെല്ലാം


കഴിഞ്ഞ വർഷം നവംബറിലാണ് ലാവ അഗ്നി 5ജി ഫോണുകൾ ആദ്യമായി വിപണിയിൽ അവതരിപ്പിച്ചത്. ലാവയുടെ ആദ്യ 5ജി ഫോണായിരുന്നു ലാവ അഗ്നി 5ജി ഫോണുകൾ. ഫോൺ 19,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്. എന്നാൽ ഫോൺ പുറത്തിറക്കിയ സമയത്ത് 17999 രൂപയ്ക്ക് ഫോൺ ലഭ്യമാക്കിയിരുന്നു. എന്നാൽ ഫോണിന്റെ ഇപ്പോഴത്തെ വില  19,999 രൂപയാണ്. വളരെ മികച്ച സവിശേഷതകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി എത്തിയതായിരുന്നു ഫോണിന്റെ പ്രധാന ആകർഷണം. 90Hz റിഫ്രഷ് റേറ്റോട് കൂടിയ 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.


ALSO READ: Samsung Galaxy Z Fold 4 : സാംസങ് ഗാലക്‌സി Z ഫോൾഡ് 4, ഫ്ലിപ്പ് 4 ഫോണുകൾ ഇന്ത്യയിലെത്തി; പുത്തൻ പ്രീമിയം ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം


ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കൂടിയാണ് ഫോൺ എത്തുന്നത്. ഫോണിന്റെ പ്രോസസ്സർ ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 810 ആണ്. ചിത്രം ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് എത്തുന്നത്. 8 ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയത്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 64-മെഗാപിക്സൽ പ്രൈമറി സെൻസർ, 5-മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2-മെഗാപിക്സൽ ഡെപ്ത് സെൻസർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 16 മെഗാപിക്സൽ സെൽഫി ക്യാമെറായാണ് ഫോണിനുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ