ഒറ്റ ചാർജിൽ 1000 കിലോമീറ്റർ സഞ്ചരിക്കാം; വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി ബെൻസ്
കാര്യക്ഷമതയില്‍ മുന്നിലെങ്കിലും തങ്ങളുടെ ഏറ്റവും ശക്തമായ ഇലക്ട്രിക്ക് വാഹനമാണ് EQXX എന്ന് മെഴ്‌സീഡസ് അവകാശപ്പെടുന്നില്ല
ജര്‍മന്‍ ആഡംമ്പര കാര്‍നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ മൂന്നാമത്തെ ഇന്ത്യൻ സേഫ് റോഡ് സമ്മിറ്റില്‍ ഒരൊറ്റ ചാര്‍ജില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കാനാവുന്ന കാറിന്റെ പ്രദർശനം നടത്തി. EQXX എന്ന കൺസപ്ട് ഇലക്ട്രിക് കാര്‍ നിരത്തിൽ എത്തിയാൽ ഇലക്ട്രിക്ക് വാഹന നിർമാണ രംഗത്ത് വിപ്ലവകരമായ ചുവടുവയ്പാകും. മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ എയർ ഡ്രാഗ് കോ എഫിഷ്യന്റാണ് ഇക്യുഎക്‌സ്എക്‌സിന്. ഇതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ള ഏതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് പോകുമ്പോള്‍ വായുവിന്റെ പ്രതിരോധത്തെ പരമാവധി കുറക്കുന്ന രൂപകല്‍പനയാണ് ഇക്യുഎക്‌സ്എക്‌സിന്റേത്. പരവമാവധി കുറച്ച് ഊര്‍ജം ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമതയുള്ള വാഹനമെന്നാണ് മെഴ്‌സീഡസ് ബെന്‍സ് ഇക്യുഎക്‌സ്എക്‌സിനെ വിശേഷിപ്പിക്കുന്നത്.
കാര്യക്ഷമതയില്‍ മുന്നിലെങ്കിലും തങ്ങളുടെ ഏറ്റവും ശക്തമായ ഇലക്ട്രിക്ക് വാഹനമാണ് EQXX എന്ന് മെഴ്‌സീഡസ് അവകാശപ്പെടുന്നില്ല. കാറിന്‍റെ സിഗിള്‍ ഇലക്ട്രിക് മോട്ടോറിന് 244 എച്ച്പിയാണ് ശേഷി. 900V വരെ വേഗത്തിൽ ചാര്‍ജ് ചെയ്യാനാവുന്ന 100 കിലോവാട്ടിന്റെ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക.നിലവിൽ ബെൻസിന്‍റെ ഇക്യുഎസ് ശ്രേണിയിലെ ഏത് വാഹനത്തെക്കാളും 250 കിലോമീറ്റര്‍ കൂടുതല്‍ ഇന്ധനക്ഷമതയുണ്ട് EQXXന്. സസ്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഉള്‍ഭാഗം നിര്‍മിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് 117 സൗരോര്‍ജ പാനലുകള്‍ EQXXന്റെ റൂഫിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം 25 കിലോമീറ്റര്‍ അധികം സഞ്ചരിക്കാന്‍ ഈ സൗരോര്‍ജ പാനലുകള്‍ വഴിയുള്ള ചാർജിങ്ങ് സഹായിക്കും. കാറിന്റെ പിന്‍ഭാഗത്തെ ചില്ലും ഈ സൗരോര്‍ജ പാനലുകള്‍ മറയ്ക്കുന്നുണ്ട്. കാറിന്റെ ബോണറ്റിലാണ് മെഴ്‌സിഡീസ് ബെന്‍സിന്റെ ലോഗോ സ്ഥാപിച്ചിരിക്കുന്നത്. ഏറ്റവും പുതിയ മെഴ്‌സിഡീസ് ബെന്‍സ് വാഹനങ്ങളിലേതു പോലെയുള്ള ഫ്‌ളഷ് ഡോര്‍ ഹാന്‍ഡിലുകളാണ് EQXXനും നൽകിയിരിക്കുന്നത്. ഇപ്പോള്‍ മെഴ്‌സിഡീസ് ബെന്‍സ് മോഡല്‍ കാറാണ് സേഫ് റോഡ് സമ്മിറ്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ ജനുവരിയില്‍ തന്നെ ഓടിക്കാവുന്ന EQXXനെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് മെഴ്‌സിഡീസ് ബെന്‍സ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...