ന്യൂഡൽഹി: വാട്സ്ആപ്പ് പ്രവർത്തന രഹിതമായെന്ന് റിപ്പോർട്ടുകൾ. യുഎസ് ടെക് സ്ഥാപനമായ മെറ്റയുടെ മെസഞ്ചർ പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പ്രവർത്തന രഹിതമായെന്നാണ് പരാതികൾ ഉയരുന്നത്. ഉപയോക്താക്കൾ അയയ്ക്കുന്ന സന്ദേശങ്ങൾ പോകുന്നില്ല. കൂടാതെ വാട്സ്ആപ്പ് വെബിൽ ഇൻറർനെറ്റ് സേവനവും ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. ആപ്ലിക്കേഷൻ പ്രവർത്തന രഹിതമായതോടെ ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉപയോക്താക്കൾ തങ്ങളുടെ ആശങ്ക പ്രകടമാക്കുകയാണ്.




COMMERCIAL BREAK
SCROLL TO CONTINUE READING

30 മിനിറ്റിൽ ഏറെയായി വാട്സ്ആപ്പ് പ്രവർത്തനരഹിതമാണെന്നാണ് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.11 മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ഓൺലൈൻ സേവനങ്ങളുടെ തടസം കാണിക്കുന്ന ഡൗൺ ഡിറ്റേക്ട‍‍‍‍ർ വ്യക്തമാക്കുന്നത്. ഇന്ത്യയിലടക്കം ലോകത്തെമ്പാടും പ്രശ്നം നേരിടുന്നുവെന്നാണ് വിവരം. വ്യക്തിപരമായ ചാറ്റുകളിലും ​ഗ്രൂപ്പുകളിലും ബിസിനസ് ആപ്പിലും പ്രശ്നം നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ വാട്സാപ്പ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 


ഇന്ത്യക്ക് പുറമെ ഇറ്റലി, തർക്കി എന്നീ രാജ്യങ്ങളിലെയും വാട്സ്ആപ്പ് സേവനത്തെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പേർട്ട്. വാട്സ്ആപ്പ് സേവനം ഉടൻ തന്നെ പൂർവ്വസ്ഥിതിയിലാക്കുമെന്ന് മെറ്റ ഇന്ത്യയുടെ വക്താവ് അറിയിച്ചു.


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.