Revenge Porn| എന്താണ് റിവഞ്ച് പോൺ? ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇനി നടക്കില്ല ഈ തോന്നിവാസം
നിയമ നടപടികൾ വേഗത്തിലാക്കാനും, അവരുടെ സുരക്ഷ, കൈമാറ്റം തടയൽ തുടങ്ങിയവ എല്ലാം സാധിക്കും.
ന്യൂയോർക്ക്: സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുമെന്നുള്ള സോഷ്യൽ മീഡിയ ഭീക്ഷണികൾക്ക് തടയിടാൻ മെറ്റ. ലോകത്താകമാനം സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകൾ വഴി പങ്കുവെക്കുന്ന സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ എന്നിവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ഇതിനായി , Meta StopNCII.org എന്ന് വെബ്സൈറ്റിന് കമ്പനി രൂപം നൽകിയിട്ടുണ്ട്. ഇത് വഴി റിവഞ്ച് പോൺ പരാതികൾ സമർപ്പിക്കാനും നിയമ നടപടികൾ വേഗത്തിലാക്കാനും, അവരുടെ സുരക്ഷ, കൈമാറ്റം തടയൽ തുടങ്ങിയവ എല്ലാം സാധിക്കും.
ALSO READ : Facebook, Instagram, WhatsApp എല്ലാത്തിന്റെയും പ്രവർത്തനം നിലച്ചു
ലോകമെമ്പാടുമുള്ള 50-ലധികം ഓർഗനൈസേഷനുകൾ, വിവിധ മീഡിയ പ്ലാറ്റ് ഫോമുകൾ എന്നി ചേർന്നായിരിക്കും മെറ്റയുടെ പ്രവർത്തനം. പരാതികളും തുടർ നടപടികളും വെബ്സൈറ്റ് വഴി വളരെ വേഗത്തിലായിരിക്കും പൂർത്തിയാവുക. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്നെല്ലാം പരാതികൾ നൽകാം.
എന്താണ് റിവഞ്ച് പോൺ
സ്വകാര്യ ദൃശ്യങ്ങൾ, ചിത്രങ്ങൾ എന്നിവ ആളുടെ സമ്മതമില്ലാതെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുന്നതാണ് റിവഞ്ച് പോൺ. ലോകത്ത് എല്ലായിടത്തും റിവഞ്ച് പോൺ സംബന്ധിച്ച പരാതികൾ വർധിച്ചു വരുന്നുണ്ട്.
ALSO READ: Moto G31 | 50 മെഗാപിക്സൽ ക്യാമറ, 15000 രൂപക്കുള്ളിൽ വില,മോട്ടോ ജി 31 വിപണിയിലേക്ക്
പുതിയ വെബ്സൈറ്റ് വഴി
പരാതി രജിസ്‌റ്റർ ചെയ്‌തുകഴിഞ്ഞാൽ വെബ്സൈറ്റുമായി സഹകരിക്കുന്ന മറ്റ് പ്ലാറ്റ്‌ഫോമുകളിൽ എവിടെയെങ്കിലും ബന്ധപ്പെട്ട ഏതെങ്കിലും ചിത്രം അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ അവ സുരക്ഷിതമാക്കുകയും. ചിത്രം പങ്കുവെക്കാനുള്ള സാധ്യതകൾ തടയുകയും ചെയ്യും. 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് വെബസൈറ്റിൽ പ്രവേശേിക്കാൻ അനുവാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...