ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിലിൽ എംജി തങ്ങളുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൈബർസ്റ്റർ ഇവി സ്‌പോർട്‌സ് കാറിന്റെ ലോഞ്ചിങ്ങ് നടത്തും. ഈ കാറിന്റെ ഡെലിവറി 2024-ലാണ് ആരംഭിക്കുക. 2021 സൈബർസ്റ്റർ കൺസെപ്റ്റ് എന്ന പേരിൽ ആദ്യമായി അവതരിപ്പിച്ച എംജി സ്‌പോർട്‌സ്‌കാർ 'പ്രോജക്റ്റ് ഇ' എന്നാണ് അറിയപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ്റിൽ, MG സൈബർസ്റ്റർ ടീസർ റോഡ്‌സ്റ്ററിന്റെ സ്ലീക്ക്, ലോംഗ് സിലൗറ്റ്, ഇലക്ട്രിക് ഫോൾഡിംഗ് ക്യാൻവാസ് റൂഫ്, സ്റ്റിയറിംഗ് വീൽ, ടു-ടോൺ സ്‌പോർട്‌സ് സീറ്റ്, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം തന്നെ എംജി കാറിന് സി ഇവി എന്ന പേര് ട്രേഡ്മാർക്ക് ചെയ്തിരുന്നു.


ALSO READ : Realme 10 4G : റിയൽ മി 10 4ജി ഫോണുകളുടെ ഡിസൈൻ പുറത്തുവിട്ട് നിർമ്മാതാക്കൾ; ഫോണുകൾ ഉടനെത്തും


ചൈനയിൽ ടെസ്റ്റിങ്ങ്


കാർ അടുത്തിടെ ചൈനയിലാണ് ടെസ്റ്റ് ചെയ്തത്. ടൂ വീൽ ഡ്രൈവാണ് കാറിന് ലഭിക്കുന്നത്.സിലൗറ്റ് കൺസെപ്റ്റ് പതിപ്പിനോട് വളരെ സാമ്യമുള്ളതാണ് കാറിൻറെ ലുക്ക്. എംജിയുടെ പ്രൊഡക്ഷൻ മോഡലിന് അനുസൃതമായി കാർ കൊണ്ടുവരുന്നതിനും ആഗോള ഹോമോലോഗേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഇത് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസും മുമ്പത്തേക്കാൾ ചെറിയ ടയറുകളുമാണ് ഇതിന് വരുന്നത്.


3.0 സെക്കൻഡിനുള്ളിൽ 0-100kph വേഗത കൈവരിക്കാൻ കഴിയുന്ന ഒരു ബെസ്‌പോക്ക് EV ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് കാറിൻറെ കൺസെപ്റ്റ്. കൂടാതെ MG-യുടെ പുതിയ യൂത്ത് സൈബർ ബ്രാൻഡാണ് ഇത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ