Windows 11 Launching: ഇൗ മാസം പുറത്തിറങ്ങുമോ വിൻഡോസ് 11? സൂചനകൾ നൽകി മൈക്രോസോഫ്റ്റ്
സൂചനകളല്ലാതെ ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല ഒൗദ്യോഗികമായ പേരോ,ഫീച്ചറുകളോ എല്ലാം സസ്പെൻസിലാണ്.
New Delhi: അങ്ങിനെ ഇൗ മാസം തന്നെ വിൻഡോസ് 11 പുറത്തിറക്കുമെന്ന സൂചന നൽകി മൈക്രോ സോഫ്റ്റ്. എന്നാൽ ഏത് തീയ്യതിയായിരിക്കും ലോഞ്ചിങ്ങ് എന്നത് സംബന്ധിച്ച് കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ജൂൺ 24-ന് കമ്പനിയുടേതായി നടക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ട്വീറ്റ് കഴിഞ്ഞ ദിവസം കമ്പനി പുറത്ത് വിട്ടിരുന്നു.
എന്നാൽ വിൻഡോസ് 11 (Windows 11) സംബന്ധിച്ച് ഒന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഒൗദ്യോഗികമായ പേരോ,ഫീച്ചറുകളോ എല്ലാം സസ്പെൻസിലാണ്. മറ്റ് വേർഷനുകളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു പേരായിരിക്കും പുതിയ ഒപ്പറേറ്റിങ്ങ് സിസ്റ്റത്തിനുമെന്നാണ് ടെക് വിദഗ്ധർ വിലയിരുത്തുന്നത്.
വിൻഡോസ് 11 ലോഗോയിലും ചിലമാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സൂചന ജൂൺ 24-ലെ ഒൗദ്യോഗിക ചടങ്ങിൽ ഒരു പക്ഷെ ലോഞ്ചിങ്ങ് ഉണ്ടായേക്കാമെന്നാണ് സൂചന. വരുന്ന ദിവസങ്ങളിൽ കൂടുതൽ സൂചനകൾ മൈക്രോ സോഫ്റ്റ് തന്നെ തന്നേക്കും
ALSO READ : ClubHouse ഫേക്ക് ഐഡികൾ, പൊറുതി മുട്ടി മലയാള സിനിമ നടന്മാർ
വെള്ള നിറത്തിലുള്ള വിൻഡോസിന്റെ നാല് വിൻഡോകളിൽ നിന്നും വെളിച്ചം പുറത്തേക്ക് വരുന്നതും അത് ചലിക്കുന്നതുമായ വീഡിയോ ആണ് കഴിഞ്ഞ ദിവസം കമ്പനി പുറത്ത് വിട്ട ട്വിറ്റർ വീഡിയോയിൽ ഉണ്ടായിരുന്നത്. ഇത് പുതിയ വേർഷന്റേ വീഡിയോ ആണെന്നും പുതിയ ലോഗോ ഇങ്ങനെയായിരിക്കുമെന്നുമാണ് അഭ്യൂഹങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...