Microsoft: വിൻഡോസ് പണിമുടക്കി, കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആകുന്നു; വിവിധ മേഖലകൾ പ്രതിസന്ധിയിൽ
Microsoft Issue: നിരവധി ഉപയോക്താക്കൾ വിവിധ സേവനങ്ങൾക്ക് തടസം നേരിടുന്നതായി അറിയിച്ചു. ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർലൈൻസ് എന്നിവയ്ക്ക് സാങ്കേതിക തടസം.
ന്യൂയോർക്ക്: ആഗോളതലത്തിൽ പ്രശ്നം നേരിട്ട് മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് കാണിക്കുകയും ബ്ലൂ ഓഫ് സ്ക്രീൻ കാണിക്കുകയും ചെയ്യുന്നുവെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. എയർലൈൻസ്, ബാങ്കുകൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി റിപ്പോർട്ടുകൾ.
നിരവധി ഉപയോക്താക്കൾ വിവിധ സേവനങ്ങൾക്ക് തടസം നേരിടുന്നതായി റിപ്പോർട്ട് ചെയ്തു. യുഎസിൽ എയർലൈനുകൾ ഫ്ലൈറ്റുകൾ റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ, സെൻട്രൽ യുഎസ് മേഖലയിലെ ക്ലൗഡ് സേവനങ്ങളുടെ പ്രശ്നം പരിഹരിച്ചതായി കമ്പനി പിന്നീട് അറിയിച്ചു. ഇന്ത്യയിൽ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ എന്നീ വിമാനക്കമ്പനികൾ സാങ്കേതി തകരാർ പ്രശ്നം നേരിടുകയാണ്.
ബുക്കിങ്, ചെക്ക്-ഇൻ, ഫ്ലൈറ്റ് അപ്ഡേറ്റുകൾ എന്നീ സേവനങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. വിമാനക്കമ്പനികൾ, ടെലികമ്മ്യൂണിക്കേഷൻ ദാതാക്കൾ, ബാങ്കുകൾ, മീഡിയ ബ്രോഡ്കാസ്റ്റുകൾ എന്നിവർക്ക് കമ്പ്യൂട്ടർ സംവിധാനങ്ങളിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടതായി ഓസ്ട്രേലിയയിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ന്യൂസിലൻഡിലെ ചില ബാങ്കുകളും സാങ്കേതിക തടസങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ ക്രൗഡ്സ്ട്രൈക്ക് അപ്ഡേറ്റാണ് തകരാറിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. പ്രശ്നപരിഹാരത്തിനായി ശ്രമങ്ങൾ ഊർജിതമാക്കിയതായി കമ്പനി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.