ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവർ നിരയിലെ പുതിയ മോഡൽ റേഞ്ച് റോവർ സ്വന്തമാക്കി നടൻ മോഹൻലാൽ. പുതിയ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി 4.4 V8 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ കൊച്ചിയിലെ പുതിയ വസതിയില്‍ വെച്ചാണ് ഡീലര്‍മാര്‍ വാഹനം കൈമാറിയത്. മോഹൻലാൽ വാഹനത്തിൻറെ താക്കോൽ ഏറ്റുവാങ്ങുന്നതും കൊച്ചിയിലൂടെ ഡ്രൈവ് ചെയ്യുന്നതിൻറെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലാൻഡ് റോവർ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിൽ ഒന്നാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽബിഡബ്ല്യു.  4.4 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. ഇതിന് പുറമെ 530 പിഎസ് കരുത്തും 750 എൻഎം ടോർക്കും ഈ വാഹനത്തിനുണ്ട്. മണിക്കൂറിൽ 255 കിലോ മീറ്ററാണ് വാഹനത്തിൻറെ പരമാവധി വേഗം. ഏകദേശം 3.39 കോടി രൂപയാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ എക്സ് ഷോറൂം വില. 


ALSO READ: കാറുകളുടെ എല്ലാം വില ഉയർത്തി മാരുതി സുസൂക്കി; 0.8% ശരാശരി നിരക്കിലാണ് വില വർധന


ഹബുക്ക സിൽവർ നിറമുള്ള വാഹനമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്ലൈഡിംഗ് പനോരമിക് സൺറൂഫ്, ഇമേജ് പ്രൊജക്ഷനുള്ള ഡിജിറ്റൽ എൽഇഡി ഹെഡ് ലാംപ്, സിഗ്നേച്ചർ ഡിആർഎൽ, 21 ഇഞ്ച് ഡയമണ്ട് ടൂൺഡ് ഗ്ലോസ് ഡാർക് ഗ്രേ അലോയ് വീലുകൾ എന്നിവയും വാഹനത്തിലുണ്ട്. മോഹൻലാലിൻറെ ഇഷ്ടത്തിന് അനുസരിച്ചുള്ള നിരവധി കസ്റ്റമൈസേഷനും വാഹനത്തിൽ വരുത്തിയിട്ടുണ്ട്. 


ഇൻ്റീരിയറിൽ നിരവധി സവിശേഷതകളുള്ള വാഹനമാണ് റേഞ്ച് റോവർ ഓട്ടോ ബയോഗ്രഫി. സെമി അനിലൈൻ ലെതർ സീറ്റുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 13.1 ഇഞ്ചിൻറെ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റമാണ് ഈ വാഹനത്തിൻറെ മറ്റൊരു സവിശേഷത. ഇതിന് പുറമെ, മെറിഡിയൻ സിഗ്നേച്ചർ സൌണ്ട് സിസ്റ്റവും നൽകിയിരിക്കുന്നു. 24 തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോൺ മസാജ് മുൻ സീറ്റുകളാണ് ഇൻറീരിയറിനെ വ്യത്യസ്തമാക്കുന്നത്. 


ടൊയോട്ടയുടെ ആഡംബര വാഹനമായ വെൽഫയറാണ് മോഹൻലാൽ സ്ഥിരം യാത്രകൾക്കായി ഉപയോഗിച്ചിരുന്നത്. 2020ൻറെ തുടക്കത്തിലാണ് 1.15 കോടി രൂപ വിലമതിക്കുന്ന വെൽഫയർ മോഹൻലാൽ സ്വന്തമാക്കിയത്. വെൽഫയറിന് പുറമെ, ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ വാഹനങ്ങളും മോഹൻലാലിൻറെ ഗാരേജിലുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.