Moto G72 : കിടിലം ക്യാമറയും ഡിസ്പ്ലേയും; മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിലെത്തി
6 ജിബി റാം 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 18,999 രൂപയാണ്.
മോട്ടോറോളയുടെ മോട്ടോ ജി സീരീസിലെ ഏറ്റവും പുതിയ മോട്ടോ ജി 72 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി 62 5G, മോട്ടോ ജി 32, മോട്ടോ ജി 82 5G എന്നീ ഫോണുകളാണ് ഈ സീരീസിൽ അടുത്തിടെ പുറത്തിറക്കിയത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. 6 ജിബി റാം 128 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ വില 18,999 രൂപയാണ്. ഫോണിന് ആകെ 2 കളർ വേരിയന്റുകളാണ് ഉള്ളത്. മെറ്റീരിയോറിറ്റ് ഗ്രേ, പോളാർ ബ്ലൂ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമാണ് ഫോൺ വില്പനയ്ക്ക് എത്തിയിരിക്കുന്നത്. ഫോണിന് വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാൻ കഴിയുമെന്നാണ് വിദഗ്തർ പ്രതീക്ഷിക്കുന്നത്. ഫോണിന് പിഒഎൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 10 ബിറ്റ് കളർ ഡീപ്‌താണ് ഫോണിനുള്ളത്. നാരോ ബെസൽ പഞ്ച്-ഹോൾ ഡിസൈനിലാണ് ഫോൺ എത്തുന്നത്. 120 hz റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനുമാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ടച്ച് സംബ്ലിങ് റേറ്റ് 576Hz ആണ്. ഫോണിന് 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഉണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന് ഉള്ളത്. 108 മെഗാപിക്സൽ ആണ് ഫോണിന്റെ മെയിൻ ക്യാമറ. കൂടാതെ അൾട്രാ വൈഡ് ലെൻസും മാക്രോ സെൻസറും ഫോണിന് ഉണ്ടായിരിക്കും.
ഫോണിന്റെ പ്രൊസസ്സർ ഒക്ടകോർ മീഡിയടെക് ഹീലിയോ G96 SoC ആണ്. 6 ജിബി റാമും 128 ജിബി ഇന്റെര്ണൽ സ്റ്റോറേജുമാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5,000 എംഎഎച്ച് ബാറ്ററിയുമാണ് ഫോണിനുള്ളത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടോട് കൂടിയ സ്പീക്കറുകളാണ് ഫോണിന് ഉള്ളത്. കൂടാതെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സ്കാനറും ഫോണിനുണ്ട്.
അതേസമയം പുതിയ ടെക്നോ പോവാ നിയോ 5ജി ഫോണുകൾ കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിച്ചിരുന്നു. ടെക്നോ പോവാ നിയോ 4 ജി ഫോണുകളുടെ അപ്ഗ്രേഡഡ് വേർഷനാണ് പുതിയ ഫോണുകൾ. മീഡിയടെക്ക് ഡിമെൻസിറ്റി ചിപ്‌സെറ്റ്, 120 Hz റിഫ്രഷ് റേറ്റ്, 6,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 20000 രൂപ താഴെ വിലയിലാണ് ഫോണുകൾ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോൺ 4 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന്റെ വില 15,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. സഫയർ ബ്ലാക്ക്, സ്പ്രിന്റ് ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലൂടെയും കമ്പനിയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയും മാത്രമാണ് ഫോണുകൾ ഉപഭോക്താക്കളിലേക്ക് എത്തിച്ചിരിക്കുന്നത്. ടെക്നോ പോവാ നിയോ 4 ജി ഫോണുകളുടെ പിൻഗാമികളായി ആണ് പുതിയ ഫോണുകൾ എത്തുന്നതെങ്കിലും വളരെ പുതിയ ഡിസൈനാണ് ഫോണിനുള്ളത്. പഞ്ച് ഹോൾ ഡിസൈനിലുള്ള ഡിസ്പ്ലേ പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ മറ്റൊരു പ്രത്യേകത അതിന്റെ ഡിസ്പ്ലേയാണ്.
ഫുൾ എച്ച്ഡിപ്ലസ് റെസല്യൂഷനോട് കൂടിയ 6.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് ഉള്ളത്. ഫോണിന്റെ പീക്ക് ബ്രൈറ്റ്നെസ് 500 നിറ്റ്‌സാണ്. കൂടാതെ ഫോണിന് 240Hz ടച്ച് സാംബ്ലിങ് റേറ്റും ഉണ്ട്. ഫോണിന് ഡ്യൂവൽ റെയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 50 മെഗാപിക്സൽ മെയിൻ ലെൻസും എഐ സെൻസറുമാണ് ഫോണിന്റെ ക്യാമറകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...