ന്യൂഡൽഹി: Moto G73 5G ഇന്ത്യയിൽ എത്തി കഴിഞ്ഞു. 20,000 രൂപയിൽ താഴെ വിലയ്ക്ക് കിടിലൻ ഫീച്ചറുമായാണ് ഫോൺ എത്തുന്നത്. ഈ വില പരിധിയിലാണ് ഫോൺ വരുന്നതെങ്കിൽ  ഫോണിന് റെഡ്മി നോട്ട് 12 5 ജി, റിയൽമി 10 പ്രോ  എന്നിക്ക് അത് വലിയ ഭീക്ഷണിയായി മാറും. മിഡ്‌നൈറ്റ് ബ്ലൂ, ലൂസന്റ് വൈറ്റ് എന്നീ കളർ വേരിയൻറുകളിലാണ് ഫോൺ  ലഭ്യമാകുന്നത്.  8 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഫോൺ മോട്ടറോള ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഫുൾ എച്ച്‌ഡി + റെസല്യൂഷനോട് കൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണിന്റെ ഡിസ്‌പ്ലേ പാനൽ LCD ആണ്, പുതുക്കൽ നിരക്ക് 120Hz വരെ നൽകിയിരിക്കുന്നു. Moto G73 യുടെ കനം 8.29mm ആണ്, ഭാരം 181 ഗ്രാം ആണ്.


50 മെഗാപിക്സൽ പ്രൈമറി ക്യാമറ


ഇതിന് 50 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സംവിധാനം ഫോണിൻറെ പ്രത്യേകതയാണ്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ ലെൻസാണ് ഇതിന്റെ രണ്ടാമത്തേത്. പ്രാഥമിക ക്യാമറ സെൻസറിന് 60fps-ൽ ഫുൾ-എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. അൾട്രാ-റെസ് ഡ്യുവൽ ക്യാപ്‌ചർ, സ്‌പോട്ട് കളർ, നൈറ്റ് വിഷൻ, മാക്രോ വിഷൻ, പോർട്രെയിറ്റ്, ലൈവ് ഫിൽട്ടറുകൾ, പനോരമ, എആർ സ്റ്റിക്കറുകൾ, പ്രോ മോഡ് (ദീർഘമായ എക്‌സ്‌പോഷർ), സ്‌മാർട്ട് കോമ്പോസിഷൻ, ഓട്ടോ സ്‌മൈൽ ക്യാപ്‌ചർ തുടങ്ങിയ ഫീച്ചറുകൾ ക്യാമറ ആപ്പിൽ നൽകും.


30W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ഫോണിൽ ഉൾപ്പെടുന്നു. ഫിംഗർപ്രിന്റ് റീഡർ, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക്, 5ജി സപ്പോർട്ട് (12 ബാൻഡ്‌സ്) എന്നിവയും ഫോണിലുണ്ട്. ഈ ഫോൺ ആൻഡ്രോയിഡ് 13 ൽ വരും. ഇതോടൊപ്പം മീഡിയടെക് ഡൈമൻസിറ്റി 930 പ്രൊസസറും നൽകിയിട്ടുണ്ട്. ഈ ചിപ്‌സെറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. മോട്ടോ ജി73 ഔദ്യോഗിക മോട്ടറോള ഇന്ത്യ ചാനലിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും വിൽക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.