Motorola പുതിയ Moto G10, G30 ഫോണുകൾ പുറത്തിറക്കി; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം
Moto G10, Moto G30 എന്നീ ഫോണുകൾ ഇപ്പോൾ യൂറോപ്യൻ വിപണിയിലാണ് എത്തിച്ചിരിക്കുന്നത്. Moto G10 ന്റെ വില 150 യൂറോയാണ് (ഏകദേശം 13,200 ഇന്ത്യൻ രൂപ), അതെ സമയം Moto G30 യുടെ വില 180 യൂറോയാണ് (ഏകദേശം 15800 ഇന്ത്യൻ രൂപ).
New Delhi: മോട്ടറോള രണ്ട് പുതിയ സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറക്കി. Moto G10, Moto G30 എന്നീ ഫോണുകൾ ഇപ്പോൾ യൂറോപ്യൻ വിപണിയിലാണ് എത്തിച്ചിരിക്കുന്നത്, മറ്റ് വിപണികളിലേക്കും ഉടൻ എത്തും. ബജറ്റ് റേഞ്ചിൽ വരുന്ന ഈ രണ്ട് ഫോണുകൾക്കും വെർട്ടിക്കൽ റെക്ന്റാഗുലാർ റിയർ ക്യാമറ മൊഡ്യുളുകളാണ് ഉള്ളത്.
Moto G10 ന്റെ വില 150 യൂറോയാണ് (ഏകദേശം 13,200 ഇന്ത്യൻ രൂപ), അതെ സമയം Moto G30 യുടെ വില 180 യൂറോയാണ് (ഏകദേശം 15800 ഇന്ത്യൻ രൂപ). ഈ മാസം അവസാനത്തോടെ ഫോണുകൾ ലഭിച്ച് തുടങ്ങും. എന്നാൽ ഫോണുകൾ ഇന്ത്യയിൽ എന്ന് എത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. Moto G10, Moto G30 എന്നീ ഫോണുകൾ ഷിയോമി റെഡ്മി നോട്ട് 9 / റെഡ്മി 9 സീരീസ് (Xiaomi), റിയൽമി c15 ഫോണുകൾ (Realme), സാംസങ് ഗാലക്‌സി M02 / M02 ഉപകരണങ്ങൾ എന്നിവയുമായി മത്സരിച്ച് നിൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: Samsung Galaxy A സീരീസ് ഉടൻ ഇന്ത്യയിലെത്തും; Samsung Galaxy A72, A52 ഫോണുകളെ പറ്റി അറിയേണ്ടതെല്ലാം
Moto G10ന് 6.5 ഇഞ്ച് മാക്സ് വിഷൻ HD+ ഡിസ്‌പ്ലേയാണ്. ക്വാൾകോം സ്നാപ്ഡ്രാഗൺ 460 ചിപ്പും 4GB റാമും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് 2 സ്റ്റോറേജ് (Storage) ഓപ്ഷനുകളാണ് ഉള്ളത്, 64 GBയും 128 GBയുമാണ് അവ. നാല് റിയർ ക്യാമറയാണ് (Camera) ഫോണിനുള്ളത്. അതിൽ 48 മെഗാപിക്സൽ മെയിൻ ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ വൈൽഡ് ലെൻസും, 2 മെഗാപിക്സൽ വീതം ഡെപ്ത് സെൻസറും മാക്രോലെൻസുമാണ് ഫോണിന്റെ ക്യാമറകൾ. ഫോണിന്റെ ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലാണ്.
ALSO READ: Samsung Galaxy F62 ഫെബ്രുവരി 15ന് ഇന്ത്യയിലെത്തും; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം
ഫോണിന്റെ ബാറ്ററി (Battery) 5,000mAh ആണ്. അതിന്റെ കൂടെ 10 W ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ഫിംഗർ പ്രിന്റ് സ്കാനറും, ഫേസ് അൺലോക്കും. IP52 വാട്ടർ റെസിസ്റ്റൻസ് ഫീച്ചേഴ്സും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Moto G30 യ്ക്ക് Moto G10ന് സമാനമായ ഡിസ്‌പ്ലേയാണ് എന്നാൽ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 662 SoCയാണ് പ്രൊസസ്സർ. Moto G30 യുടെ മെയിൻ ക്യാമറ 64 മെഗാപിക്സലും സെൽഫി ക്യാമറ (Camera) 13 മെഗാപിക്സലുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...