New Delhi : മോട്ടോറോള (Motorola) മികച്ച സവിശേഷതകളും കുറഞ്ഞ വിലയുമായി പുതിയ ഫോണുമായി രംഗത്തെത്തുന്നു. ഫോണിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് ഇപ്പോഴാണ്. ഇപ്പോൾ ഓസ്‌ട്രേലിയയിലാണ് മോട്ടറോള മോട്ടോ G50 5G ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഫോൺ ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇന്ത്യയിൽ മോട്ടോ (Moto) G50 5G എന്ന് അവതരിപ്പിക്കുമെന്നതിനെ കുറിച്ച് ഔദ്യോഗിക വിശദീകരണം ഇനിയും ലഭിച്ചിട്ടില്ല. ഈ മാർച്ചിൽ പുറത്തിറക്കിയ  Moto G50 ഫോണുകളുടെ കൂടുതൽ അപ്ഡേറ്റഡ് വേർഷൻ ആയിരിക്കും മോട്ടോ G50 5G ഫോണുകൾ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ALSO READ: Samsung Galaxy M32 5G : സാംസങ് ഗാലക്സി എം 32 5ജി ഇന്ന് ഇന്ത്യയിലെത്തുന്നു


ഇപ്പോൾ മോട്ടോ G50 5G ഫോണുകൾ ഒരു സ്റ്റോറേജ് വാരിയന്റിൽ മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുല്ല വേർഷനാണ് മോട്ടോ ഓസ്‌ട്രേലിയയിൽ പുറത്തിറക്കിയിക്കുന്നത്. ഓക്‌സ്‌ട്രേലിയയിൽ ഫോണിന്റെ വില 289 ഡോളറുകളാണ്. അതായത് ഏകദേശം 21,500 ഇന്ത്യൻ രൂപ. ഓസ്‌ട്രേലിയക്ക് പുറത്ത് ഫിന്നിന്റെ വില എത്ര ആയിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല.


ALSO READ: Motorola Edge 20, Edge 20 Fusion : മോട്ടറോള എഡ്ജ് 20 യും, എഡ്ജ് 20 ഫ്യൂഷനും ഇന്ന് ഇന്ത്യയിലെത്തി; വിലയെത്ര?സവിശേഷതകൾ എന്തൊക്കെ?


ഫോൺ രണ്ട് നിറങ്ങളിലാണ് എത്തുന്നത്. മെറ്റീരിയോരിറ്റി ഗ്രേയ്‌, ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. 6.5 ഇഞ്ച് HD+ LCD ഡിസ്പ്ലേ, 90Hz റിഫ്രെഷ് റേറ്റ് എന്നിവയ്‌ക്കൊപ്പമാണ് ഫോൺ എത്തുന്നത്. വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോൺ ഒരുക്കിയിരിക്കുന്നത്. കൂടാതെ 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഒരുക്കിയിട്ടുണ്ട്.


ALSO READ:  Samsung Galaxy A52s ഉടൻ എത്തുന്നു; മികച്ച ഫീച്ചറുകളും വിലയും


ഫോണിൽ ട്രിപ്പിൾ റെയർ കാമറ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്‌സെറ്റ് പ്രസിസ്സർ ഫോണിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫോണിന്റെ ബാറ്ററി 5000 mAh ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.