NASA Update: ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ മനോഹരമായ ചിത്രം പുറത്തു വിട്ട് നാസാ
പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ശാസ്ത്രകുതുകികള്‍ക്ക് വീണ്ടും മറ്റൊരു വിസ്മയമൊരുക്കുക്കിയിരിയ്ക്കുകയാണ് NASA. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ അഭൂതപൂർവമായ ചിത്രം നാസാ പങ്കുവച്ചു.
NASA: പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാഗ്രഹിക്കുന്ന ശാസ്ത്രകുതുകികള്‍ക്ക് വീണ്ടും മറ്റൊരു വിസ്മയമൊരുക്കുക്കിയിരിയ്ക്കുകയാണ് NASA. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ അഭൂതപൂർവമായ ചിത്രം നാസാ പങ്കുവച്ചു.
ജ്യോതിശാസ്ത്രജ്ഞർ "അവിശ്വസനീയമായത്" എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിയ്ക്കുന്നത്.
ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (JWST) ജൂലൈയിലാണ് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹത്തിന്‍റെ ചിത്രങ്ങൾ പകർത്തിയത്. വ്യാഴത്തിന്‍റെ ഉപരിതലം കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഈ ചിത്രം. വ്യാഴത്തിന് ചുറ്റുമുള്ള വളയങ്ങൾ, ഉപഗ്രഹങ്ങള്‍ എന്നിവയും ഈ ചിത്രം വിശദമായി കാണിക്കുന്നു.
Also Read: NASA: നിറങ്ങളില്‍ മുങ്ങിയ പ്ലൂട്ടോ, നാസാ പങ്കുവച്ച ചിത്രം കണ്ട് അമ്പരന്ന് ശാസ്ത്രലോകം
'വ്യാഴത്തിന്‍റെ ചിത്രം ഇത്ര നല്ലതാണെന്ന് ഞങ്ങൾ ശരിക്കും പ്രതീക്ഷിച്ചിരുന്നില്ല, ബഹിരാകാശത്തിന്‍റെ കറുത്ത പശ്ചാത്തലത്തിൽ നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏറെ മനോഹരമായി കാണപ്പെടുന്നു. വ്യാഴത്തിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെ സൂചിപ്പിക്കുന്ന വിവിധ നിറങ്ങളിലുള്ള ചുഴികള്‍ ഈ ചിത്രത്തില്‍ കാണുവാന്‍ സാധിക്കും, ഗ്രഹത്തിന്‍റെ മുകളിലും താഴെയുമായി ഓറഞ്ച് നിറങ്ങള്‍ തിളങ്ങുന്നതായി കാണാം', കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസർ ഇംകെ ഡി പാറ്റർ പറഞ്ഞു.
Also Read: NASA: പ്രപഞ്ചത്തിന്‍റെ വര്‍ണ്ണാഭമായ ചിത്രം പുറത്തുവിട്ട് നാസ, അമ്പരന്ന് ശാസ്ത്രലോകം
മാസങ്ങള്‍ക്ക് മുന്‍പ് ജെയിംസ് വെബ് എന്ന ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനി പകര്‍ത്തിയ പ്രപഞ്ചത്തിന്‍റെ അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ NASA പുറത്തുവിട്ടിരുന്നു. കൂടാതെ, പ്ലൂട്ടോയുടെ അതിശയകരമായ ചിത്രവും NASA പങ്കുവച്ചിരുന്നു.
വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്‍റെ പിൻഗാമിയെന്നാണ് ജയിംസ് വെബ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇരു ടെലിസ്‌കോപ്പിന്‍റെയും പ്രവര്‍ത്തനം വ്യത്യസ്തമാണ്. കഴിഞ്ഞ 31 വർഷമായി ബഹിരാകാശത്ത് പ്രവര്‍ത്തനക്ഷമമായ ഹബ്ബിൾ ടെലിസ്‌കോപ്പിന്‍റെ 100 മടങ്ങ് കരുത്താണ് ജയിംസ് വെബിന് ഉള്ളത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണ് ജയിംസ് വെബിന്‍റെ സ്ഥാനം. ഹബ്ബിൾ പ്രകാശ, UV കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കുന്നത് എങ്കില്‍ ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണ് ചിത്രങ്ങളെടുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...