Netflix Basic Plan Cut: ഇനി 199 ഇല്ല? ബേസിക് പ്ലാനുകൾ മാറ്റാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്
കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിലവിൽ ബേസിക് പ്ലാൻ നീക്കം ചെയ്തു കഴിഞ്ഞു. കമ്പനിയുടെ നാലാം പാദ വരുമാന കണക്കിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ
നിലവിലുള്ള ബേസിക് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ മാറ്റാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്കിക്സ്. ഇതിൻറെ ഭാഗമായി നെറ്റ്ഫ്ലിക്സിൻറെ 199 രൂപയുടെ പ്ലാനുകൾ മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയിൽ തുടരുന്ന കടുത്ത സാമ്പത്തിക പ്രശ്നമാണ് ഇത്തരം തീരുമാനത്തിൻറെ പിന്നിലെന്നാണ് സൂചന.
കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നിലവിൽ ബേസിക് പ്ലാൻ നീക്കം ചെയ്തു കഴിഞ്ഞു. കമ്പനിയുടെ നാലാം പാദ വരുമാന കണക്കിന് പിന്നാലെയാണ് പുതിയ മാറ്റങ്ങൾ. കണക്കുകൾ പ്രകാരം Netflix-ൻ്റെ മൊത്തം സൈൻഅപ്പ് അക്കൗണ്ടുകളുടെ 40 ശതമാനവും പരസ്യം സപ്പോർട്ട് ചെയ്യുന്നവയാണ്.
അടിസ്ഥാന പ്ലാൻ
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചില രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് തങ്ങളുടെ അടിസ്ഥാന പ്ലാനിൻ്റെ വില കൂട്ടിയിരുന്നു. നേരത്തെ അടിസ്ഥാന പ്ലാനിൻ്റെ വില 10 യുഎസ് ഡോളറും 7 യൂറോയുമായിരുന്നു. ഇതിനുശേഷം, ഒക്ടോബറിൽ ഈ പ്ലാനിൻ്റെ വില 12 യുഎസ് ഡോളറും 8 യൂറോയും ആയി ഉയർത്തി. ഇതുകൂടാതെ, കഴിഞ്ഞ വർഷം ജൂലൈയിൽ ബേസിക് പ്ലാനുകൾ പലതും നീക്കം ചെയ്തു.
ബേസിക് പ്ലാൻ ഇന്ത്യയിൽ നിന്നും മാറ്റുമോ?
തങ്ങളുടെ ബേസിക് പ്ലാൻ ഇന്ത്യയിൽ നിന്നും നീക്കം ചെയ്യുമോ എന്നത് സംബന്ധിച്ച് ഇതുവരെ നെറ്റ്ഫ്ലിക്സ് വിശദീകരണം തന്നിട്ടില്ല. നിലവിൽ 199 രൂപയ്ക്ക് ഹൈ ഡെഫനിഷൻ വീഡിയോ ക്വാളിറ്റിയിൽ നിങ്ങൾക്ക് സ്ട്രീമിങ്ങ് ആസ്വദിക്കാം. ഏറ്റവും അവസാനം പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം കാനഡയിൽ നിന്നും ബ്രിട്ടനിൽ നിന്നും അടിസ്ഥാന പദ്ധതി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.