കൊറോണ വൈറസ് മഹാമാരി(Corona Virus Pandemic)യെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ കാലത്ത് നേരംപോക്കിന് ആളുകള്‍ ഏറെ ആശ്രയിച്ച ഒരു പ്ലാറ്റ്ഫോമാണ് Netflix.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ കുറഞ്ഞു മാസങ്ങളായി നിരവധി പുതിയ ഷോകളാണ് Netflix പുറത്തിറക്കിയത്. പുതിയ 17 ചിത്രങ്ങളും സീരിസുകളുമാണ് Netflix പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോഴിതാ ഒരു പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് Netflix. 


മൈക്രോസോഫ്റ്റില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ തടസപ്പെടുത്തുന്ന പ്രശ്നം;ഭാവി അപ്ഡേറ്റുകളില്‍ പരിഹരിച്ചേക്കും


ഭാഗ്യവാനായ ഒരു ഉപഭോക്താവിന് അജീവനാന്ത സൗജന്യ സബ്സ്ക്രിപ്ഷനാണ് Netflix വാഗ്ദാനം ചെയ്യുന്നത്. അതായത്, 83 വര്‍ഷത്തേക്ക് പണം മുടക്കാതെ Netflix-ല്‍ സീരിസുകളും സിനിമകളും കാണാം... എന്നാല്‍, ഈ സൗജന്യ സേവനം ലഭ്യമാകാന്‍ നിങ്ങള്‍ ഒരു ഗെയിം കളിക്കണം. 'The Old Guard Game' എന്നാണ് ഈ കളിയുടെ പേര്. അമേരിക്കയിലെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സേവനം എന്നതാണ് മറ്റൊരു പ്രത്യേകത. 


എന്താണ് The Old Guard Game?


Netflix -ലെ ഒരു ആക്ഷന്‍-ത്രില്ലര്‍ ചിത്രത്തിനെ ആസ്പദമാക്കിയുള്ളതാണ് The Old Guard Game. ആഫ്രിക്കന്‍-അമേരിക്കന്‍ നടി ചാര്‍ളിസ് തെറോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേരും The Old Guard Game എന്നാണ്. 


പ്രത്യേക ഷോപ്പ് സെക്ഷനുമായി ഇന്‍സ്റ്റഗ്രാം; ഫേസ്ബുക്ക് പേയിലൂടെ പണമിടപാട്...


സൗജന്യ സബ്സ്ക്രിപ്ഷന്‍ എങ്ങനെ നേടാം? 


ഈ ഗെയിം കളിക്കാനായി ആദ്യം The Old Guard Game എന്ന ചലച്ചിത്രം കാണണം. ഇത് കണ്ട ശേഷം എളുപ്പത്തില്‍  നിങ്ങള്‍ക്ക് ഗെയിം കളിക്കാനാകും. വെബ്‌ ബ്രൌസറിലൂടെയും, Mac, മൊബൈല്‍ ഫോണിലൂടെയും ഏഎ ഗെയി൦ കളിക്കാവുന്നതാണ്.


> കമ്പ്യൂട്ടറിലൂടെയോ മൊബൈലിലൂടെയോ  oldguardgame.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
> 'Play Now' ബട്ടന്‍ ക്ലിക്ക് ചെയ്ത് ഓണ്‍-സ്ക്രീന്‍ രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കുക. 
> ഗെയിം കളിക്കാനോ അതില്‍ പങ്കെടുക്കാനോ പ്രത്യേകം ചാര്‍ജ്ജുകള്‍ ഈടാക്കുന്നതല്ല.
> ഗെയിം കളിക്കാനുള്ള  Netflix-ന്റെ ഔദ്യോഗിക നിയമങ്ങളും FAQഉം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 


72 മില്ല്യന്‍ വ്യൂസ് നേടിയ The Old Guard എന്ന ചിത്രത്തിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ഗെയിം കളിച്ച് ഏറ്റവും കൂടുതല്‍ പോയിന്‍റ്സ് നേടുന്ന വ്യക്തിയ്ക്കാകും 83 വര്‍ഷത്തെ സൗജന്യ സബ്സ്ക്രിപ്ഷന്‍ ലഭിക്കുക.