Kawasaki Ninja 400: റോഡ് വാഴാൻ പുതിയ നിൻജ 400 ; ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു
നിരവധി പുതുമകളോടെയെത്തുന്ന വാഹനത്തിന് ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും വ്യത്യസ്തതയുണ്ട്. ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക് അപ്ഡേറ്റും ഇതുവരെയില്ലാത്ത 2 നിറങ്ങളും കൂടിയുണ്ട്. പഴയ നിൻജ 250 യിൽ ഉണ്ടായിരുന്ന എബണി ലൈം ഗ്രീൻ, മെറ്റാലിക് കാർബൺ ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ.
2 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജാപ്പനീസ് പ്രീമിയം ബൈക്ക് നിർമ്മാതാക്കളായ കാവസാക്കി പുതിയ നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ ഡെലിവറി കഴിഞ്ഞ ദിവസം കാവസാക്കി ഇന്ത്യയിൽ പുനരാരംഭിച്ചു.ഇന്ത്യയിൽ ബിഎസ്6 മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ 2 വർഷം മുൻപാണ് നിൻജ 400 കളം വിട്ടത്. 4.99 ലക്ഷം രൂപയാണ് ഈ മിഡിൽ വെയിറ്റ് സൂപ്പർ ബൈക്കിന്റെ വില. 300 സിസി നിൻജയിൽനിന്ന് 1.5 ലക്ഷം രൂപയുടെ വ്യത്യാസമാണ് പുതിയ ബൈക്കിനുള്ളത്.
നിരവധി പുതുമകളോടെയെത്തുന്ന വാഹനത്തിന് ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും വ്യത്യസ്തതയുണ്ട്. ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക് അപ്ഡേറ്റും ഇതുവരെയില്ലാത്ത 2 നിറങ്ങളും കൂടിയുണ്ട്. പഴയ നിൻജ 250 യിൽ ഉണ്ടായിരുന്ന എബണി ലൈം ഗ്രീൻ, മെറ്റാലിക് കാർബൺ ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ. കാവസാക്കിയുടെ ന്യൂ ജെനറേഷൻ സ്പോർട്സ് ബൈക്കുകളുടെ അതേ ഡിസൈൻ എലമെന്റുകളാണ് 400 ലും കൊണ്ടുവന്നിട്ടുള്ളത്. ലിറ്റർ ക്ലാശ സൂപ്പര്‍ ബൈക്കായ നിൻജ എച്ച്2 വിൽ നിന്നുള്ള ധാരാളം കർവിങ്ങുകൾ പാനലുകളിൽ ഉണ്ട്.
Read Also: കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ച സംഭവം; പൊതുമരാമത്ത് വകുപ്പിന് വീഴ്ച പറ്റിയെന്ന് മന്ത്രി റിയാസ്
ഡ്യുവൽ എൽഇഡി സ്ലിം ഹെഡ്‌ലാംപ്, സ്റ്റർഡിയായിട്ടുള്ള റിയർ വ്യൂ മിറർ എന്നിവയും വൈഡ് ഹാൻഡ്ൽബാറും വാഹനത്തിൽ കാണാം. ഇരട്ട സീറ്റ് പാറ്റേണും ഉയർന്നു നിൽക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനവുമെല്ലാം സപോർടിനെസ് വർധിപ്പിക്കുന്നു. നടുവിൽ വലിയ അനലോഗ് ടാക്കോ മീറ്റർ ഉൾപ്പെടെയുള്ള പുതിയ മീറ്റർ ക്ലസ്റ്റർ ശ്രദ്ധേയമാണ്. ഇടതുവശത്ത് വാണിങ് ലാംപുകളും വലതുഭാഗത്ത് മൾട്ടി ഫംക്‌ഷൻ എൻസിഡി ഡിസ്പ്ലേയും ഉണ്ട്. 399 സിസി പാരലൽ ട്വിൻ ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
എഫ്ഐ സംവധാനം കൊണ്ട് പ്രവർത്തിക്കുന്ന എൻജിന്റെ പരമാവധി കരുത്ത് 10,000 ആർപിഎമ്മിൽ 45 എച്ച്പിയാണ്. 37 എൻഎം ടോർക്കും ഉള്ള വാഹനം കൃത്യമായി പറഞ്ഞാൽ ട്രാക്ക് ഓറിയന്റഡാണ് എന്നാൽ ഡെയ്ലി യൂസിനും നിൻജ അനുയോജ്യമാണ്.അസിസ്റ്റ് സ്ലിപ്പർ ക്ലച്ചോടുകൂടിയ 6 സ്പീഡ് ഗിയർബോക്സാണ് ബൈക്കിന്.ഇരട്ട ചാനൽ എബിഎസ് ഉൾപ്പെടെയുള്ള സുരക്ഷ സന്നാഹങ്ങളും വാഹനത്തിലുണ്ട്. ബിഎസ്4 മോഡൽ നിർത്തലാക്കിയ സമയത്തെ വിലയിൽനിന്നു വലിയ വ്യത്യാസമില്ലാതെയാണ് പുതിയ നിനൻജ എത്തുന്നത്. കെടിഎം ആർസി 390,ബിഎംഡബ്യു 310 RR ഉൾപ്പെടെയുള്ള ഭീമന്മാരോടാണ് നിൻജ മത്സരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...