whatsapp: വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി
ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരെ ആയിരുന്നു കേസ്.തൻറെ സുഹൃത്തിനെ ഗ്രൂപ്പ് അഡ്മിൻ ആക്കിയതാണ് മാനുവൽ പുലിവാൽ പിടിച്ചത്
കൊച്ചി: വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്ക് വെക്കുന്ന ഒരു പോസ്റ്റുകൾക്കും ഗ്രൂപ്പിൻറെ അഡ്മിൻ ഉത്തരവാദിയല്ലന്ന് സംസ്ഥാന ഹൈക്കോടതി. ഗ്രൂപ്പിൽ ആളെ ചേർക്കാനും ഒഴിവാക്കാനും അഡ്മിന് സാധിക്കും. ഇടുന്ന പോസ്റ്റുകൾ നിയന്ത്രിക്കാൻ അഡ്മിന് ആകില്ലെന്നും കോടതി വ്യക്തമാക്കി.ചേർത്തല സ്വദേശിക്കെതിരായ പോക്സോ കേസ് പരിഗണിക്കവെയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻറെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരെ ആയിരുന്നു കേസ്.തൻറെ സുഹൃത്തിനെ ഗ്രൂപ്പ് അഡ്മിൻ ആക്കിയ മാനുവലാണ് പുലിവാൽ പിടിച്ചത്. അഡ്മിനായ ആൾ ഗ്രൂപ്പിൽ പങ്ക് വെച്ച കുട്ടികളുടെ അശ്ലീല വീഡിയോക്കെതിരെയാണ് കേസ് എടുത്തത്. വീഡിയോ ഇട്ടയാൾക്കും പിന്നീട് ഗ്രൂപ്പുണ്ടാക്കിയ വ്യക്തി എന്ന നിലയിൽ മാനുവലിനെതിരെയും പോലീസ് കേസെടുക്കുകയായിരുന്നു. ഫ്രണ്ട്സ് എന്ന പേരിലുള്ള ഗ്രൂപ്പായിരുന്നു മാനുവൽ തുടങ്ങിയത്.
നേരത്തെ വാട്സാപ്പ് ഗ്രൂപ്പിലെ അശ്ലീല പരാമർശങ്ങളുടെ പേരിൽ 33കാരനെതിരെ എടുത്ത എഫ്ഐആർ റദ്ദാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചും സമാനമായ വിധി പ്രഖ്യാപിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയും നേരത്തെ വിഷയത്തിൽ ഇതേ വിധി തന്നെ പറഞ്ഞിരുന്നു.
കുറ്റം തന്നെ മറക്കണ്ട
അശ്ലീല ദൃശ്യങ്ങൾ ഒന്നിൽകൂടുതൽ ആളുകൾ ചേർന്ന് കാണുന്നതും, പൊതുസ്ഥലങ്ങളിൽ വെച്ച് കാണുന്നതും. ഏതെങ്കിലും അശ്ലീല ദൃശ്യങ്ങളോ, ചിത്രങ്ങളോ വാട്സ്ആപ്പിലോ, ടെലഗ്രാമിലോ തുടങ്ങി ഏതെങ്കിലും രീതിയിൽ മറ്റാർക്കെങ്കിലും അയച്ചു കൊടുത്താലും ക്രിമിനൽ കുറ്റമാണ്. ഐടി ആക്റ്റിലെ വകുപ്പ് 67 പ്രകാരം 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം
ഇതിനൊപ്പം തന്നെ കുട്ടികളുടെ/പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്നും കാണുന്നതും, ബ്രൗസ് ചെയ്യുന്നതും, കയ്യിൽ സൂക്ഷിക്കുന്നതും വാട്സ്ആപ്പിലോ, മാറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയോ അയക്കുന്നതും 5 വർഷം തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്