12000 രൂപയുടെ കിഴിവ് നതിംഗ് ഫോൺ വാങ്ങേണ്ടവർക്ക്; ഇതാണ് ഓഫര്‍
Nothing Phone Flipkart Offer: തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും, ഇതോടൊപ്പം ഫ്ലിപ്പ്കാർട്ടിൽ പ്രത്യേക ഓഫറുകളും
വലിയ പ്രതീക്ഷിയോടെയും ആകാക്ഷയോടെയും ആളുകൾ കാത്തിരുന്ന ഫോണാണ് നതിംഗ്. എന്നാൽ പിന്നീട് ഇതിന് വിപണിയിൽ കാര്യമായ മാറ്റമൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ മികച്ച കിഴിവിൽ നതിംഗ് ഫോൺ നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ വാങ്ങാം.
നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് നതിംഗ് ഫോൺ (1) (256GB+8GB റാം) വാങ്ങാം. ഈ ഫോണിന്റെ MRP 39,999 രൂപയാണ്, നിങ്ങൾക്ക് ഇത് 21% കിഴിവിന് ശേഷം 31,499 രൂപയ്ക്ക് ലഭിക്കും. 12,000 രൂപ എങ്ങനെ കുറഞ്ഞുവെന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. നിങ്ങൾക്ക് ഈ ഫോണിൽ നിരവധി ബാങ്ക് ഓഫറുകൾ ലഭിക്കുന്നുണ്ട്. ഇതിന് നിങ്ങൾക്ക് തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ആവശ്യമാണ്.
ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്നതിന് നിങ്ങൾക്ക് 10% കിഴിവ് ലഭിക്കും. കൂടാതെ, നിങ്ങൾക്ക് EMI ഇടപാടിനും കിഴിവ് ലഭിക്കും. ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ 10% കിഴിവ് ലഭ്യമാണ്.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഉപഭോക്താക്കൾക്കും ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. അതായത്, മൊത്തത്തിൽ ഈ കിഴിവ് പ്രത്യേകം ലഭ്യമാണ്. ഉൽപ്പന്നത്തിന് കമ്പനിയിൽ നിന്ന് 1 വർഷത്തെ വാറന്റിയും ലഭിക്കുന്നു.ഇന്ന് ഓർഡർ ചെയ്താൽ, ഈ ഫോൺ നാളെ രാവിലെ 11 മണിയോടെ ഡെലിവർ ചെയ്യും.
6.55 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേ ഫോണിൽ ലഭ്യമാണ്. ഇതോടൊപ്പം, ഒരു ഡ്യുവൽ ബാക്ക് ക്യാമറയും ഇതിലുണ്ട്, ഇതിന്റെ പ്രൈമറി ക്യാമറ 50MP ആണ്. ഫ്രണ്ട് ക്യാമറയെക്കുറിച്ച് നിങ്ങൾക്ക് പരാതികളൊന്നും ഉണ്ടാകാൻ പോകുന്നില്ല, ഇതിന് 4500 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. Qualcomm Snapdragon 778G+ പ്രോസസർ നഥിംഗ് ഫോണിൽ നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...