ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വേരിയൻറുകളിലെ ഏറ്റവും പുതിയ വേർഷൻ Ola S1 Air ജൂലൈ 28-ന് വിപണിയിലെത്തും. ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയ്ക്കുള്ള സ്കൂട്ടർ എന്നതാണ് ഇതിൻറെ പ്രത്യേകത.  1,10,000 രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലായിരിക്കും ola S1 എയർ വിൽപ്പനക്ക് എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആതർ 450എക്‌സ് തുടങ്ങിയ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകൾ നിലവിൽ വിപണിയിലുണ്ട്. അത് കൊണ്ട് തന്നെ ഇവയുമായി ഓല എസ്1 എയർ വിപണിയിൽ മത്സരം കാഴ്ചവെക്കുമോ എന്നാണ് അറിയേണ്ടത്. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഒല തങ്ങളുടെ പുതിയ മോഡൽ വഴി ലക്ഷ്യമിടുന്നത്.ഉപഭോക്താക്കൾക്ക് Ola S1 Air മൂന്ന് വേരിയന്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.


ALSO READ: ഇനി നെറ്റ്ഫ്ളിക്സ് പാസ്വേര്‍ഡ്‌ മറ്റൊരാൾക്ക് കൈമാറാൻ പറ്റില്ല; ലാഭമുണ്ടായെന്ന് കമ്പനി


ഇതിൻറെ ബേസ് മോഡലിന് 84,999 രൂപയും മിഡിൽ വേരിയന്റിന് 99,999 രൂപയും ടോപ്പ് മോഡലിന് 1,09,000 രൂപയുമാണ് (എക്സ് ഷോറൂം) വില. ഒലയുടെ ഏറ്റവും പുതിയ Move3 OS (Ola Move3 ഓപ്പറേറ്റിംഗ് സിസ്റ്റം) കൊണ്ട് സജ്ജീകരിച്ചിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടർ ഫുൾ ചാർജിൽ 125 കിലോമീറ്റർ വരെ സഞ്ചരിക്കും. കോറൽ ഗ്ലാം, ജെറ്റ് ബ്ലാക്ക്, ലിക്വിഡ് സിൽവർ, നിയോ മിന്റ്, പോർസലൈൻ വൈറ്റ് എന്നിവയുൾപ്പെടെ കളർ ഓപ്ഷനുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാഹനം വാങ്ങാം.


5 ലക്ഷം കിലോമീറ്റർ ദൂരമാണ് എസ്-1 സ്കൂട്ടർ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഉപഭോക്താവിൽ എത്തുന്നതിന് മുമ്പ് വാഹനത്തിന് സാധ്യമായ പ്രശ്നങ്ങൾ തിരിച്ചറിയാനും വാഹനത്തിന്റെ പ്രകടനം വിലയിരുത്താനും ഈ പരിശോധന വഴി സാധിക്കും എന്ന് കമ്പനി പറയുന്നു. മറ്റ് ടെക്നിക്കൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.


ഓല എസ് 1 എയറിന് ആരാധകരും നിരവധിയാണ്. Ola S1 Air-ന്റെ പർച്ചേസ് വിൻഡോ ജൂലൈ 28 മുതൽ ജൂലൈ 30 വരെ സ്‌കൂട്ടർ റിസർവ് ചെയ്‌തവർക്കും നിലവിലുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്കുമായി തുറക്കും. 1,09,999 രൂപ പ്രാരംഭ വിലയിൽ ആളുകൾക്ക് ഇത് വാങ്ങാനാകും. ജൂലൈ 31 മുതൽ 1,19,999 രൂപയ്ക്ക് സ്കൂട്ടർ എല്ലാവർക്കും ലഭ്യമാകും. ഓഗസ്റ്റിലാണ് വാഹനത്തിൻറെ ആദ്യ ഡെലിവറി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്.


ഓല എസ്1 എയർ,ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ഇലക്‌ട്രിക് വാഹനങ്ങളുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകളിൽ വിപണിയിൽ മുൻനിരയിൽ സാന്നിധ്യം ഉറപ്പിക്കുകയാണ് ഒല ലക്ഷ്യമിടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.