പ്രമുഖ സ്‍മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് പുതുതായി പുറത്തിറക്കാൻ ഒരുങ്ങുന്ന ചിത്രമാണ്  വൺപ്ലസ് 10 ടി. അടുത്ത ആഴ്ചയോടെ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ പ്രധന ആകർഷണം അതിന്റെ ക്യാമറയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ ബാക്ക് പാനൽ സാൻഡ്സ്റ്റോൺ ഫിനിഷോട് കൂടിയെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഈ ബാക്ക് പാനൽ ആദ്യത്തെ വൺപ്ലസ് ഫോണിന്റെ ബാക്ക് പാനലിന് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗ്യാസ് ബർണർ ഡിസൈനിലുള്ള ക്യാമറ ഐലൻഡ് ആയിരിക്കും ഫോണിന് ഉണ്ടായിരിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഫോണിന് കനം തീരെ കുറവായിരിക്കും. ഫോണിന്റെ വില  49,999 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫോണിന്റെ വിലയെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 



COMMERCIAL BREAK
SCROLL TO CONTINUE READING

 റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഫോണിന് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരിക്കും ഉണ്ടായിരിക്കുക. ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  10-ബിറ്റ്  കളർ സപ്പോർട്ടും HDR10+ പിന്തുണയും ഫോണിന് ഉണ്ടായിരിക്കും. ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 120 Hz ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്വൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ്‌ സെറ്റൊട് കൂടിയെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വൺപ്ലസ് 10 ടി ഫോണുകൾക്ക് ഉണ്ട്. 


ALSO READ: Nothing Phone (1) Sale : നത്തിങ് ഫോൺ 1 ന്റെ രണ്ടാമത്തെ സെയിൽ ഉടൻ ആരംഭിക്കുന്നു; അറിയേണ്ടതെല്ലാം


ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ്  ഫോൺ എത്തുന്നത്.  50 മെഗാപിക്സൽ സോണി IMX766 സെൻസറാണ് ഫോണിന്റെ പ്രൈമറി ലെൻസായി എത്തുന്നത്. മിഡ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള നിരവധി ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ക്യാമറ ലെൻസാണിത്.   1/1.56 ഇഞ്ച് സെൻസർ വലുപ്പത്തോടെയെത്തുന്ന സോണി സെന്സറുകളിൽ  ഒപ്റ്റിക്കൽ (OIS), ഇലക്ട്രോണിക് (EIS) ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഈ ക്യാമറ സെൻസർ 10-ബിറ്റ് നിറത്തിലുള്ള ചിത്രങ്ങൾ വരെ ക്യാപ്‌ചർ ചെയ്യാൻ സാധിക്കും. ഇതിനോടൊപ്പം ഒരു അൾട്രാ വൈഡ് ക്യാമെറയും, മാക്രോ ലെൻസും ഉണ്ടാകും. അതെ സമയം ഫോണിന്റെ ഫ്രണ്ട് കാമറ 16 മെഗാപിക്സലാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.