OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി, സ്റ്റൈലൻ ലുക്കും മികച്ച സവിശേഷതകളും; അറിയേണ്ടതെല്ലാം
OnePlus 10T : ക്വൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ് സെറ്റൊട് കൂടിയെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വൺപ്ലസ് 10 ടി ഫോണുകൾക്ക് ഉണ്ട്.
വൺ പ്ലസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഏറ്റവും പുതിയ വൺ പ്ലസ് 10 ടി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺ പ്ലസിന്റെ ഫ്ലാഗ്ഷിപ്പ് ഫോണാണ് വൺ പ്ലസ് 10 ടി. വളരെ മികച്ച ഫീച്ചറുകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. പ്രീമിയം റേഞ്ചിൽ എത്തിയിരിക്കുന്ന ഫോണാണ് വൺ പ്ലസ് 10 ടി. പ്രതീക്ഷിച്ചത് പോലെ തന്നെ 49,999 രൂപയിലാണ് ഫോണിന്റെ വില ആരംഭിക്കുന്നത. ആകെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. 8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ്, 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. ഫോണിന് ആകെ രണ്ട് കളർ വേരിയന്റുകളാണ് ഉള്ളത് മൂൺസ്റ്റോൺ ബ്ലാക്കും ജേഡ് ഗ്രീനും. ഓക്സിജൻ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
വൺ പ്ലസ് 10 ടി വിലയും ഓഫറുകളും
ഫോണിന്റെ 8 ജിബി റാം, 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 49,999 രൂപ. 12 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില 54,999 രൂപയും 16 ജിബി റാം, 256 ജിബി ഇന്റെര്ണല് സ്റ്റോറേജ് വേരിയന്റിന്റെ വില 55,999 രൂപയുമാണ്. ഫോണിന് മികച്ച ഓഫറുകളാണ് ഇപ്പോൾ ആമസോൺ നൽകുന്നത്. ഫോണിന്റെ ബേസ് വേരിയന്റ് ഇപ്പോൾ ഓഫറുകളോട് കൂടി 44,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫോൺ പ്രീബുക്ക് ചെയ്യുന്നവർ ആമസോൺ 1000 രൂപ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്. OnePlus.in, ആമസോൺ, വൺ പ്ലസ് സ്റ്റോർ ആപ്പ്, വൺ പ്ലസ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ, ക്രോമ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ഫോൺ ലഭ്യമാകുക.
വൺ പ്ലസ് 10 ടി ഫീച്ചറുകൾ
6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. . ഫോണിന് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. 10-ബിറ്റ് കളർ സപ്പോർട്ടും HDR10+ പിന്തുണയും ഫോണിന് ഉണ്ട്. ഡിസ്‌പ്ലേയുടെ റിഫ്രഷ് റേറ്റ് 120 Hz ആണ്. 360Hz വരെയുള്ള ഹാർഡ്‌വെയർ ടച്ച് റെസ്പോൺസും 720Hz സോഫ്റ്റ്‌വെയർ ടച്ച് റെസ്പോൺസുമാണ് ഫോണിന് ഉള്ളത്. ക്വൽകോം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്പ് സെറ്റൊട് കൂടിയെത്തുന്ന ആദ്യ ഫോണെന്ന പ്രത്യേകതയും വൺപ്ലസ് 10 ടി ഫോണുകൾക്ക് ഉണ്ട്. ട്രിപ്പിൾ റെയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. 50 മെഗാപിക്സൽ സോണി IMX766 സെൻസറാണ് ഫോണിന്റെ പ്രൈമറി ലെൻസായി എത്തുന്നത്. മിഡ് റേഞ്ച് മുതൽ പ്രീമിയം റേഞ്ച് വരെയുള്ള നിരവധി ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ക്യാമറ ലെൻസാണിത്. 1/1.56 ഇഞ്ച് സെൻസർ വലുപ്പത്തോടെയെത്തുന്ന സോണി സെന്സറുകളിൽ ഒപ്റ്റിക്കൽ (OIS), ഇലക്ട്രോണിക് (EIS) ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഈ ക്യാമറ സെൻസർ 10-ബിറ്റ് നിറത്തിലുള്ള ചിത്രങ്ങൾ വരെ ക്യാപ്‌ചർ ചെയ്യാൻ സാധിക്കും. ഇതിനോടൊപ്പം ഒരു അൾട്രാ വൈഡ് ക്യാമെറയും, മാക്രോ ലെൻസും ഉണ്ടാകും. അതെ സമയം ഫോണിന്റെ ഫ്രണ്ട് കാമറ 16 മെഗാപിക്സലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...