വൺപ്ലസ് 12 സീരീസിൽ രണ്ട് പുതിയ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്  സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസ്. ചൈനയിലെ വിജയകരമായ ലോഞ്ചുകൾക്ക് ശേഷമാണ് വൺപ്ലസ് 12, വൺപ്ലസ് 12 ആർ എന്നിവ ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറും കൂടാതെ 16 ജിബി റാമും ആയിരിക്കും ഫോണിൻറെ ഹൈലൈറ്റ്. അതിനിടെ ഔദ്യോഗിക ലോഞ്ചിന് മുമ്പ്, വൺപ്ലസിന്റെ വില ഓൺലൈനിൽ ചോർന്നതായി ചില റിപ്പോർട്ടുകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ ലിസ്റ്റിംഗിലാണ് വില പുറത്തായതായി ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററിലെ (എക്സ്) ലീക്കർ ഇഷാൻ അഗർവാൾ ഇത് സംബന്ധിച്ച് ചില വിവരങ്ങൾ പങ്ക് വെച്ചിരുന്നു. വൺപ്ലസ് 12 ന്റെ അടിസ്ഥാന സ്റ്റോറേജ് വേരിയൻറിൻറെ വിലയും ഇതിലുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോണിന് 69,999 രൂപയായിരിക്കും ഇന്ത്യൻ വിപണിയിലെ വില. ഇതേ ഫിച്ചറുകളുള്ള ചൈനീസ് പതിപ്പിന് ഏകദേശം 605 ഡോളറാണ് വില. മുൻ റിലീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ വില താരതമ്യേന കുറവാണെന്ന് വേണം പറയാൻ.


വൺപ്ലസ് 12 സവിശേഷതകൾ


വൺപ്ലസ് 12 ൽ ക്വാൽകോമിന്റെ ഏറ്റവും പുതിയ ടോപ്പ്-ഓഫ്-ലൈൻ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണുള്ളത്. വേഗതയ്ക്കും സുരക്ഷയ്ക്കും പേരുകേട്ടതാണ് ഈ പ്രോസസർ. പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൈകാര്യം ചെയ്യുന്നതിൽ. മറ്റ് ഉയർന്ന നിലവാരമുള്ള ഫോണുകളിലെ പ്രോസസറുകൾ നോക്കിയാൽ വൺപ്ലസ് 12 ഒരു ഗംഭീര ഫോണായിരിക്കും.


എൽടിപിഒ അമോലെഡ് പാനലുള്ള 6.82 ഇഞ്ച് ക്യുഎച്ച്ഡി + ഡിസ്പ്ലേയും ആകർഷകമായ 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫോണിന്റെ സവിശേഷതയാണ്. ഡോൾബി വിഷൻ, 10-ബിറ്റ് കളർ ഡെപ്ത്, പ്രോഎക്സ്ഡിആർ എന്നിവയ്ക്കുള്ള സപ്പോർട്ടും ഡിസ്പ്ലേമേറ്റിൽ നിന്ന് എ + സർട്ടിഫിക്കേഷനും ഫോണിലുണ്ട്. 


വൺപ്ലസ് 12, 50 വാട്ട് വയർലെസ് ചാർജിംഗിനെയും വയർഡ് കണക്ഷനിൽ 100 വാട്ട് സപ്പോർട്ടും ചെയ്യുന്നു. വയർഡ് കണക്ഷൻ ഉപയോഗിച്ച് വെറും 26 മിനിറ്റിനുള്ളിൽ ഫോണിന്  100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. 5,400 എംഎഎച്ച് ബാറ്ററിയുള്ള ഇത് റിവേഴ്സ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. ഏകദേശം 1,600 ചാർജുകൾക്ക് ശേഷവും ബാറ്ററി അതിന്റെ ശേഷിയുടെ 80 ശതമാനം നിലനിർത്തുമെന്നും കമ്പനിയുടെ അവകാശവാദമാണ്.


ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഉൾക്കൊള്ളുന്ന ക്യാമറ സജ്ജീകരണത്തിൽ സോണി എൽവൈടി -808, ഒഐഎസ് എന്നിവയുള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, 3 എക്സ് ഒപ്റ്റിക്കൽ സൂമുള്ള 64 എംപി പെരിസ്കോപ്പ് ക്യാമറ, 48 എംപി അൾട്രാ വൈഡ് ക്യാമറ എന്നിവ  ഉൾപ്പെടുന്നു. കൂടാതെ, ഉയർന്ന നിലവാരമുള്ള സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഫോണിലുണ്ട്.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.