Mumbai : സൗത്ത് കൊറിയൻ കമ്പനിയായ സാംസങ് ഏറ്റവും പുതിയ  ഡ്യൂവൽ സ്ക്രീൻ ഫോണുമായി ഇന്ന് രംഗത്തെത്താനിരിക്കെ തങ്ങളുടെ പുതിയ ഡ്യൂവൽ സ്ക്രീൻ ഫോണിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ട് വൺ പ്ലസ്. ഇന്ന് നടക്കുന്ന  ഗാലക്സി Z ഫോൾഡ് 3 പൃറത്തിറക്കുന്നത്. ഇതിനിടെയാണ് ചൈനീസ് കമ്പനിയായ വൺ പ്ലസ് പുതിയ ഡ്യൂവൽ സ്ക്രീൻ ഫോണിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ വൺ പ്ലസ് ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പുറത്തിവിട്ടിരിക്കുന്ന ഫോണിന്റെ ടീസറിൽ സ്‌ക്രീനുകൾക്ക് നടുവിലായി ഒരു വിടവ് കാണാൻ സാധിക്കും. ഫോണിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാൽ ഇത് ഡ്യൂവൽ സ്ക്രീൻ ഫോൺ തന്നെയാണെന്ന് വ്യക്തമാക്കാൻ സാധിക്കൂ,


ALSO READ: Twitter Nodal Officer: ട്വിറ്ററിൻറെ നോഡൽ ഒാഫീസറായി മലയാളിയായ ഷഹീൻ കോമത്തിനെ നിയമിച്ചു


ആദ്യം ടീസർ കാണുമ്പോൾ ഫ്ലെക്സിബിൾ ഡിസ്‌പ്ലേയ്ക്ക് പകരം ഇടയിൽ വിടവുള്ള ഒരു ഫോണാണെന്ന് നമ്മുക്ക് തോന്നുമെങ്കിലും ഫോണിൽ രണ്ട സ്ക്രീനും, വോളിയം ബട്ടണും, പവർ ബട്ടണും കാണാൻ സാധിക്കും. അതേസമയം ഇത് ഫോൺ ആകാതെ ഫോണിൽ ഘടിപ്പികവുന്ന ഒരു ഉപകരണം ആകാനും സാധ്യതയുണ്ട്.


ALSO READ: Samsung Galaxy M32 5G ഉടൻ ഇന്ത്യയിലെത്തും; പ്രത്യേകതകൾ എന്തൊക്കെ?


എൽജി ഇതിന് മുമ്പ് ഘടിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡയൽ സ്ക്രീനുകൾ പുറത്തിറക്കിയിരുന്നു. എൽജി വെൽവെറ്റ്, എൽജി ജി 8 എക്സ് തിൻക്യു എന്നിവ അത്തരത്തിലുള്ള ഡ്യുവൽ ഫോണുകൾ ആയിരുന്നു ഫോണിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഉപഭോക്താക്കൾ ആകാംഷയോടെ കാത്തിരിക്കുകയാണ്.


ALSO READ: Top 5G phones : 15,000 രൂപയിൽ താഴെ വില വരുന്ന മികച്ച 5G ഫോണുകൾ ഏതൊക്കെ?


ഡ്യൂവൽ സ്ക്രീൻ ഫോണിന് പകരം മറ്റൊരു മൊബൈൽ ഉപകരണമായി സ്ക്രീൻ നൽകുന്നത് ചിലവ് കുറയ്ക്കാൻ വളരെയധികം സഹായിക്കും. ഇന്ന് രാത്രി 7 മണിയോട് വൺ പ്ലസ് ഫോണിന്റ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.