വൺ പ്ലസ് 40Y1 ടീവി ഇന്ത്യയിലും, ലോഞ്ചിങ്ങ് മെയ് 24-ന്
20000 രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വില. 43 ഇഞ്ചിന് 26,999 രൂപയും ആവും.
Newdelhi:വൺ പ്ലസിൻറെ (OnePlus TV 40Y1) 40Y1 ടീവി ഇന്ത്യയിലേക്കും എത്തുന്നു. ഫുൾ എച്ച്.ഡി ക്വാളിറ്റിയുടെ ടീവി മെയ് 24-നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതെന്ന് കമ്പനി പറയുന്നു.
നേരത്തെ വൺ പ്ലസിൻറെ തന്നെ 32Y1, 43Y1 സീരിസിലെ ടീവികൾ പുറത്തിറങ്ങിയിരുന്നു. ട്വിറ്റർ വഴിയാണ് വൺ പ്ലസ് 40Y1 ടീവിയുട ഇന്ത്യ ലോഞ്ചിങ്ങ് കമ്പനി അറിയിച്ചത്. 20000 രൂപയാണ് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ വില. 43 ഇഞ്ചിന് 26,999 രൂപയും ആവും.
ALSO READ: SBI ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം! KYC ക്കായി ഇനി ബ്രാഞ്ചിലേക്ക് പോകേണ്ട ആവശ്യമില്ല!
40 ഇഞ്ച് ഫുൾ എച്ച്.ഡി പാനലിൽ 1920*1080 പിക്സൽ റെസലൂഷനിലാണ് ടീവി ലഭ്യമാവുന്നത്. ഗാമാ എഞ്ചിൻ പിക്ചർ എൻഹാസർ ഡിസ്പ്ലെയിലുണ്ട്. ഇത് മൂലം ഏറ്റവും മികച്ച പിക്ചർ ക്വാളിറ്റിയാണ് ടീവിക്ക് ലഭിക്കുക.
1 ജിബി റാമിലുള്ള പ്രോസസ്സറാണ് ടീവിയുടെ വേഗത. 8GB ഇൻറേണൽ മെമ്മറിയും ടീവിക്കുണ്ട്. സാധാരണ ടീവിയിലെ എച്ച്.ഡി.എം.ഐ കണക്ടിവിറ്റി,യു.എസ്.ബി പോർട്ടുകൾ തുടങ്ങി എല്ലാ സംവിധാനങ്ങളുമുണ്ട്.
ഡോൾബി ഒാഡിയോ സപ്പോർട്ടോടു കൂടി രണ്ട് സ്പീക്കറാണ് ടീവിക്കുള്ളത്. മികച്ച ശബ്ദ ക്രമീകരണം ലഭിക്കും. ഫ്ലിപ്പ്കാർട്ടിലും വൺ പ്ലസിൻറെ സൈറ്റിലും ഉടനെ ടീവി ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...