30 വർഷത്തിനിപ്പുറം എസ്എംഎസിന്റെ ലോകം ആകാശത്തോളം വളർന്നു ; SMS ന് മുപ്പത് വയസ്
1992 ഡിസംബർ 3നാണ് വോഡഫോണിന് വേണ്ടി നീൽ പാപ്പ്‌വർത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആദ്യ സന്ദേശം അയച്ചത്
ഇൻസ്റ്റന്റ് മെസേജിംഗ് സർവ്വീസുകളുടെയും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെയും കാലമാണിന്ന് . സ്മാർട്ട് ഫോണുകളുടെ വരവും സാങ്കേതിക വിദ്യയിലെ വളർച്ചയും എസ്എംഎസുകളെ പിന്തള്ളി . എസ്എംഎസ് എന്ന ചുരുക്കപ്പേരിൽ അറിപ്പെടുന്ന ഷോർട്ട് മെസേജ് സർവീസ് ഇന്ന് ഉപയോഗിക്കുന്നവർ വളരെ വിരളമാണ് . ഏകദേശം മൂന്ന് പതിറ്റാണ്ടിന് മുൻപാണ് ആദ്യ എസ്എംഎസ് പിറക്കുന്നത് . 30 വർഷത്തിനിപ്പുറം എസ്എംഎസിന്റെ ലോകം ആകാശത്തോളം വളർന്നു.
1992 ഡിസംബർ 3നാണ് വോഡഫോണിന് വേണ്ടി നീൽ പാപ്പ്‌വർത്ത് എന്ന ബ്രിട്ടീഷ് സോഫ്റ്റ്‌വെയർ പ്രോഗ്രാമർ ആദ്യ സന്ദേശം അയച്ചത് . സഹപ്രവർത്തകനായിരുന്നു ആദ്യ സന്ദേശം നൽകിയത് . മെസേജുകൾ കൈമാറാൻ പ്രോഗ്രാം തയാറാക്കുന്ന ജോലിയിലായിരുന്നു നീൽ പാപ്‌വർത്ത് . ഡിസംബർ 3ന് വൈകിട്ടായിരുന്നു പരീക്ഷണം . ക്രിസ്മസ് പാർട്ടിയിലായിരുന്ന പാപ്പ് വർത്തിന്റെ സുഹൃത്തിന് മേരി ക്രിസ്മസ് എന്ന് ടൈപ്പ് ചെയ്താണ് ആദ്യ എസ്എംഎസ് പിറവിയെടുത്തത് . അതായിരുന്നു ലോകത്തെ ആദ്യ എസ്എംഎസ് .
160 ക്യാരക്ടായിരുന്നു പരമാവധി നീളം . സന്ദേശങ്ങൾ ചുരുക്കെഴുത്തിലേക്ക് മാറി . 1990കളിലും 2000ത്തിലും ജനങ്ങളുടെ തുടിപ്പ് തന്നെയായിരുന്നു 160 അക്കങ്ങളുള്ള എസ്എംഎസുകൾ . ഉറക്കെ ചിരിക്കുന്നതിന് LOL. ദൈവത്തെ വിളിക്കാന്‍ OMG.അങ്ങനെ ഒരു നിഘണ്ടു തന്നെ പിറന്നു. കംപ്യൂട്ടറുകളും ഫോണുകളും വളര്‍ന്നപ്പോള്‍ സന്ദേശങ്ങളുടെ രൂപവും ഭാവവും മാറി.സ്മാര്‍ട്ട് ഫോണുകളില്‍ മെസ്സേജുകള്‍ കൂടുതൽ സ്മാര്‍ട്ടായി . വാട്സപ്പും ടെലഗ്രാമുമടക്കം വഴികള്‍ ഏറെയായി. പിന്നീട് ഇമോജികളായി പിറന്നു .
ഇന്നൊരു കാര്യം പറയാന്‍ അക്ഷരങ്ങള്‍ കൂട്ടി ചേര്‍ക്കാതെ തന്നെ ഇമോജികളുടെ സഹായം തേടി . ചിരിപ്പിക്കാനും കരയിപ്പിക്കാനും സ്റ്റിക്കറുകള്‍ പിറവിയെടുത്തു . അങ്ങനെ ഇപ്പോഴും എസ്എംഎസ് വളർന്നുകൊണ്ടേയിരിക്കുന്നു. ആദ്യത്തെ ഇമോജി പിറവിയെടുക്കുന്നത് ജപ്പാനിലാണ് .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...