മധ്യപ്രദേശ്: തങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്യുന്നതിൽ മധ്യപ്രദേശ് കോൺഗ്രസ്സിന് ഫോൺ പേയുടെ മുന്നറിയിപ്പ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകളാണ് നഗരത്തിൽ വിവിയിടങ്ങളിൽ പ്രത്യേക്ഷപ്പെട്ടത്. പോസ്റ്ററുകളിൽ, മുഖ്യമന്ത്രി ചൗഹാന്റെ മുഖമുള്ള ഒരു ക്യുആർ കോഡും, ഫോൺപേ ഇന്റർഫേസിന്റെ ചിത്രവും ഹിന്ദിയിൽ വായിക്കുന്ന വാചകവും കാണാം: "50% ലാവോ, ഫോൺപേ കാം കരോ  എന്നായിരുന്നു വാചകം( ഫോണിൽ ജോലി ചെയ്യൂ, 50% കമ്മീഷൻ നൽകൂ)


COMMERCIAL BREAK
SCROLL TO CONTINUE READING

മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കമൽനാഥിനെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകൾ ഭോപ്പാലിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണിത്. കോൺഗ്രസ് നേതാവിനെ "അഴിമതി നാഥ്" എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്ററുകളാണ് എത്തിയത്.ജൂൺ 23-നാണ്  മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമൽനാഥിനെ ലക്ഷ്യമിട്ടുള്ള ആദ്യ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ചുവരുകളിലും മറ്റ് വസ്തുക്കളിലും ഒട്ടിച്ചിരിക്കുന്ന ഈ പോസ്റ്ററുകളുടെ ചിത്രങ്ങളും വീഡിയോകളും കോൺഗ്രസ് സംസ്ഥാന ഘടകം അതിന്റെ ട്വിറ്റർ ഹാൻഡിൽ പങ്കിട്ടു.


 



മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രതിനിധീകരിക്കുന്ന അസംബ്ലി സീറ്റായ ഭോപ്പാൽ, ഇൻഡോർ, ഗ്വാളിയോർ, സെഹോർ, രേവ, മന്ദ്‌സൗർ, ഉജ്ജയിൻ, ഭിന്ദ്, ബാലാഘട്ട്, ബുധ്‌നി തുടങ്ങിയ നഗരങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബിജെപി ആരംഭിച്ചതായി ആരോപിക്കപ്പെടുന്ന പോസ്റ്റർ യുദ്ധത്തോടുള്ള പ്രതികരണം മാത്രമാണിതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് രൂക്ഷമായ വിഷയമായി മാറിയിരിക്കുകയാണ്. 


അതേസമയം "PhonePe അതിന്റെ ബ്രാൻഡ് ലോഗോയുടെ അനധികൃത ഉപയോഗത്തെ എതിർക്കുന്നു, രാഷ്ട്രീയമോ അരാഷ്ട്രീയമോ ആകട്ടെ, ഞങ്ങൾ ഒരു രാഷ്ട്രീയ പ്രചാരണവുമായോ പാർട്ടിയുമായോ ബന്ധപ്പെട്ടിട്ടില്ല." "PhonePe ലോഗോ ഞങ്ങളുടെ കമ്പനിയുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയാണ് ഇതിൻറെ അനധികൃത ഉപയോഗത്തിൽ നിയമനടപടി സ്വീകരിക്കും. ഞങ്ങളുടെ ബ്രാൻഡ് ലോഗോയും നിറവും ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യാൻ ഞങ്ങൾ മധ്യപ്രദേശ് കോൺഗ്രസിനോട് താഴ്മയോടെ അഭ്യർത്ഥിക്കുന്നു- ഫോൺ പേ ട്വീറ്റ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.